
കൊണെക്രി : ഗിനിയയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയത് വൻ കലാപത്തിലേക്ക് നീങ്ങി. അക്രമ സംഭവങ്ങളിൽ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറെകോരയിലാണ് അനിഷ്ട സംഭവം അരങ്ങേറിയത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടെ ആയിരുന്നു ആരാധകര്‍ പരസ്പരം ഏറ്റുമുട്ടിയത്.
റഫറിയുടെ ഒരു തീരുമാനമാണ് അക്രമസംഭവങ്ങള്‍ക്ക് വഴിവെച്ചത്. ഇതിനെ തുടര്‍ന്നാണ് ടീമുകളുടെ ആരാധകര്‍ ഗ്രൗണ്ട് കയ്യേറിയതോടെയാണ് അക്രമങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് അക്രമം തെരുവിലേയ്ക്കും വ്യാപിക്കുകയായിരുന്നു.
അക്രമികള്‍ എസെരെകോരെയിലെ പോലീസ് സ്റ്റേഷന് തീയിടുകയും ചെയ്തു. അതേ സമയം ആശുപത്രി മോര്‍ച്ചറികള്‍ മൃതദേഹങ്ങള്‍ക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Post Your Comments