Kerala

വളപട്ടണത്ത് വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവനും കവർന്ന കേസ് : പ്രതിയെ പിടി കൂടാൻ സഹായകമായത് സിസിടിവി ദൃശ്യങ്ങൾ

വീടുമായി നല്ല പരിചയമുള്ളയാളാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് നേരത്തെ തന്നെ മനസിലാക്കിയിരുന്നു

കണ്ണൂർ : വളപട്ടണം മന്നയിലെ കെപി അഷറഫിന്റെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവനും കവർന്ന കേസിൽ പ്രതിയെ പിടികൂടാൻ നിർണായകമായത് സിസിടിവി ദൃശ്യങ്ങളെന്ന് സിറ്റി പോലീസ് കമ്മീഷണർ.

അഷറഫിൻ്റെ അയൽവാസിയായ കൊച്ചു കൊമ്പല്‍ വിജേഷ് ആണ് പ്രതി. കവര്‍ച്ച ചെയ്ത പണവും ആഭരണങ്ങളും വിജേഷിന്റെ വീട്ടിലെ കട്ടിലിനടിയില്‍ നിന്ന് പോലീസ് ഇതിനോടകം കണ്ടെടുത്തിട്ടുണ്ട്. വീടുമായി നല്ല പരിചയമുള്ളയാളാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് നേരത്തെ തന്നെ മനസിലാക്കിയിരുന്നു.

അഷ്റഫും കുടുബവും വീട് പൂട്ടി മധുരയിലെ വിരുത് നഗറില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ നവംബര്‍ 19 ന് പോയിരുന്നു. 24ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് പണവും സ്വർണവും മോഷണം പോയ വിവരം അറിയുന്നത്.

തുടർന്ന് പോലീസിൽ പരാതി നൽകുകയും ദിവസങ്ങൾക്കുള്ളിൽ തന്നെ അന്വേഷണസംഘം പ്രതിയെ പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button