പ്രശസ്തയായ കന്നഡ ടെലിവിഷൻ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ഗച്ചിബൗളിയിലെ വീട്ടിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. ഭർത്താവ് സുധീറിനൊപ്പം താമസിച്ചിരുന്ന ശ്രീറാം നഗർ കോളനിയിലെ വസതിയിൽ വച്ചാണ് അവർ ആത്മഹത്യ ചെയ്തത്.
ബ്രഹ്മഗന്തു , നിന്നിൻഡെലെ തുടങ്ങിയ സീരിയലുകളിലെ പ്രധാന വേഷങ്ങളിലൂടെ ശ്രദ്ധേയയാണ് ശോഭിത. കർണാടകയിലെ സക്ലേഷ്പൂർ സ്വദേശിയായ താരം കഴിഞ്ഞ വർഷം വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
താരത്തിൻ്റെ മരണം വലിയ ഞെട്ടലാണ് ഉണ്ടാക്കിയിട്ടുള്ളത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ബെംഗളൂരുവിൽ എത്തിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
Post Your Comments