International

നിജ്ജാറിന്റെ കൊലപാതകത്തില്‍ നാല് ഇന്ത്യക്കാരെ കാനഡ വിചാരണ ചെയ്യും

2023 മെയ് മാസത്തിലാണ് സറേയിലെ ഗുരുദ്വാരക്ക് സമീപം നിജ്ജര്‍ വെടിയേറ്റു കൊല്ലപ്പെട്ടത്

ഒൻ്റാറിയോ : സിഖ് വിമത നേതാവും കനേഡിയന്‍ പൗരനുമായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ നാലു ഇന്ത്യക്കാരെ കാനഡ വിചാരണ ചെയ്യും. വിചാരണക്ക് മുമ്പുള്ള പ്രാഥമിക വാദം കേള്‍ക്കല്‍ ഒഴിവാക്കി നേരിട്ടാണ് വിചാരണയിലേക്ക് കടക്കുന്നത്.

സറെയിലെ പ്രൊവിന്‍ഷ്യല്‍ കോടതിയാണ് കേസില്‍ വാദം കേള്‍ക്കുകയെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രോസിക്യൂഷന്‍ സര്‍വീസ് അറിയിച്ചു. ഇതോടെ ഇന്ത്യന്‍ പൗരന്‍മാരായ കരണ്‍ ബ്രര്‍, അമന്‍ദീപ് സിങ്, കമല്‍പ്രീത് സിങ്, കരണ്‍പ്രീത് സിങ് എന്നിവര്‍ 2025 ഫെബ്രുവരിയില്‍ വിചാരണ നേരിടണം.

അതീവ ഗുരുതരവും പ്രത്യേകതയുമുള്ള കേസുകളില്‍ പ്രാഥമിക വാദം കേള്‍ക്കല്‍ ഒഴിവാക്കാന്‍ ഭരണഘടന പ്രോസിക്യൂഷന് അധികാരം നല്‍കുന്നുണ്ട്. കേസിലെ സാക്ഷികള്‍ക്കും കുടുംബങ്ങള്‍ക്കും ഭീഷണിയുണ്ടെന്ന് തോന്നുന്ന സാഹചര്യത്തിലാണ് സാധാരണഗതിയില്‍ ഇങ്ങനെ ചെയ്യാറ്.

2023 മെയ് മാസത്തിലാണ് സറേയിലെ ഗുരുദ്വാരക്ക് സമീപം നിജ്ജര്‍ വെടിയേറ്റു കൊല്ലപ്പെട്ടത്. കൊലപാതകം, ഗൂഡാലോചന എന്നി കുറ്റങ്ങളാണ് നാലു പ്രതികള്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്. ഇവരെല്ലാം വെടിവച്ചവരോ ഡ്രൈവര്‍മാരോ മറ്റോ ആണ്.

shortlink

Post Your Comments


Back to top button