ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയാകും : കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത് നാല് മന്ത്രി സ്ഥാനം

ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ നിയമസഭാ കക്ഷി നേതാവായി ഹേമന്ത് സോറനെ ജെഎംഎം തിരഞ്ഞെടുത്തു

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ഹേമന്ത് സോറൻ വരും ദിവസങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യും.

ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ നിയമസഭാ കക്ഷി നേതാവായി ഹേമന്ത് സോറനെ ജെഎംഎം തിരഞ്ഞെടുത്തു. വൈകുന്നേരം രാജ്ഭവനിൽ ഗവർണർക്ക് രാജിക്കത്ത് കൈമാറി ഹേമന്ത് സോറൻ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കും.

ജാർഖണ്ഡ് മന്ത്രിസഭാ രൂപീകരണ ചർച്ചകളും സജീവമായിരിക്കെ നാല് മന്ത്രിസ്ഥാനമാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. 16 കോൺഗ്രസ് സ്ഥാനാർഥികളാണ് ജാർഖണ്ഡിൽ ജയിച്ചത്.

Share
Leave a Comment