ഉമ്മവെച്ചും തലോടിയും വിക്രിയകൾ, ആടുജീവിതം അടക്കമുള്ള സിനിമയിലെ നടനും അധ്യാപകനുമായ നാസര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

മലപ്പുറം: പത്താംക്ലാസുകാരിയോടു മോശമായി പെരുമാറിയ സിനിമാ നടന്‍ അറസ്റ്റില്‍. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവരുടെ ചിത്രങ്ങളില്‍ ശ്രദ്ധ്രയനായ വണ്ടൂര്‍ സ്വദേശിയായ മുക്കണ്ണന്‍ അബ്ദുള്‍ നാസറിനെ(55)യാണ് വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.അധ്യാപകന്‍ കൂടിയായ പ്രതി പെണ്‍കുട്ടിയോടു പലതവണ അതിക്രമം കാണിച്ചതായാണ് പരാതി.

ലൈംഗിക ഉദ്ദേശത്തോടെ കുട്ടിയെ ഉമ്മവെക്കുകയും തലോടുകയും മറ്റും ചെയ്തുവെന്നാണു പരാതി. സംഭവം നടന്ന ശേഷം വിദ്യാര്‍ത്ഥിനി കുടുംബത്തോടു വിവരം പറഞ്ഞതോടെയാണു സംഭവം പുറംലോകം അറിയുന്നത്.വീട്ടുകാരും കുട്ടിയും പരാതിപ്പെട്ടതിനെ തുടര്‍ന്നു വണ്ടൂര്‍ പോലീസാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവരുടെ ചിത്രങ്ങളായ ആടുജീവിതം, സല്യൂട്ട്, ഹലാല്‍ ലൗ സ്റ്റോറി, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. അതേ സമയം പ്രതിക്കെതിരെയുള്ള പോക്സോ കേസ് നാട്ടുകാരെയാകെ അമ്പരിപ്പിച്ചിട്ടുണ്ട്.

 

Share
Leave a Comment