India

ജമ്മുവിന് പ്രത്യേക റെയിൽവേ ഡിവിഷൻ അനുവദിച്ച് റെയിൽവേ മന്ത്രാലയം

ഉടൻ തന്നെ റെയിൽവേ മന്ത്രാലയം അതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു

ന്യൂദൽഹി: ജമ്മുവിന് പ്രത്യേക റെയിൽവേ ഡിവിഷൻ അനുവദിച്ച് റെയിൽവേ മന്ത്രാലയം. ഇത് സംബന്ധിച്ച നിർദേശം അംഗീകരിച്ചുവെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് അറിയിച്ചത്.

ഉടൻ തന്നെ റെയിൽവേ മന്ത്രാലയം അതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ജമ്മു ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ പ്രസിഡന്‍റ് അരുൺ ഗുപ്തയുമായും സംസാരിച്ചുവെന്നും ജമ്മു കശ്മീരിലെ ഉധംപൂരിൽ നിന്നുള്ള ലോക്‌സഭാംഗം കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button