കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നീലേശ്വരം സ്വദേശി പത്മനാഭൻ (75) ആണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി.
ഒക്ടോബർ 28-ന് അർദ്ധരാത്രിയാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തില്‍ അപകടമുണ്ടായത്. നിലവില്‍ അത്യാഹിത വിഭാഗത്തില്‍ ആറ് പേരും 40-ഓളം പേർ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്.
read also: മഴയത്ത് നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് മറിഞ്ഞു: രോഗി മരിച്ചു
പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയായിരുന്നു.സംഭവത്തില്‍ 154 പേർക്ക് പരിക്കേറ്റിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമായി സർക്കാർ നാല് ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.
Leave a Comment