ഭക്ഷണത്തിൽ വ്യത്യസ്തത എല്ലാവർക്കും ഇഷ്ടമാണ്. രാവിലെയുള്ള തിരക്കിൽ ബ്രേക്ക്ഫാസ്റ്റ് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിഞ്ഞാൽ അതിലും സന്തോഷം. അത്തരത്തിൽ വേഗത്തിൽ തയ്യാറാക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് ആണ് പാൻ കേക്ക്.
പാൻ കേക്ക് തയ്യാറാക്കുന്ന വിധം
അര കപ്പ് പാൽ, മൂന്ന് മുട്ട, ഒരു വാഴപ്പഴം രണ്ട് ടേബിൾ സ്പൂൺ തേൻ, ഒരു കപ്പ് ഓട്ട്സ് ഒരു നുള്ള് ഉപ്പ്, ഒരു നുള്ള് അപ്പക്കാരം എന്നിവ ചേർത്ത് നന്നായി ബ്ലെൻഡർ ഉപയോഗിച്ച് ഇളക്കുക. ഈ മിശ്രിതം പേസ്റ്റ് രൂപത്തിൽ ആയാൽ ഒരു പാൻ ചൂടാക്കി അതിൽ അൽപ്പം എണ്ണ തളിക്കുക.
പാൻ നന്നായി ചൂടായി കഴിഞ്ഞാൽ മിശ്രിതം പാനിൽ പരത്തുക. ഒരു വശം വെന്ത് കഴിഞ്ഞാൽ പാൻ കേക്കിൻ്റെ മറു ഭാഗവും നന്നായി വേവിക്കുക. തേനും പഴങ്ങളും കൂട്ടി ഇത് കഴിക്കാൻ വളരെ സ്വാദിഷ്ടമാണ്.
Post Your Comments