![](/wp-content/uploads/2024/11/images-2024-11-12t083858.917.jpeg)
കല്‍പറ്റ : നാളെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് , ചേലക്കര മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണം. വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും.
ബൂത്ത് തലത്തിലുള്ള സ്‌ക്വാഡ് വര്‍ക്കുകള്‍ ഇന്നും തുടരും. വോട്ടെടുപ്പിന്റെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ എട്ട് മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. ഉച്ചയോടെ വിതരണം പൂര്‍ത്തിയാകും.
തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ വൈകീട്ടോടെ നിശ്ചിത പോളിങ് കേന്ദ്രങ്ങളിലെത്തും. 180 ബൂത്തുകളിലേക്കുള്ള ഇവിഎം മൂന്ന് സ്‌ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.
വിവിപാറ്റ് മെഷീനുകളുടെ തകരാറുകള്‍ മുന്നില്‍ കണ്ട് 180 ബൂത്തുകള്‍ക്കായി ആകെ 236 മെഷീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്
Post Your Comments