രാവിലെ ഉണർന്നെണീക്കുമ്പോൾ കാണുന്ന ചില കണികൾ നമുക്ക് ദൗർഭാഗ്യമുണ്ടാക്കുമെന്നാണ് വിശ്വാസം. രാവിലെ കണി കാണുന്നതിലും ശകുനത്തിലുമെല്ലാം വിശ്വസിയ്ക്കുന്ന പലരുമുണ്ട്. ആദ്യം കാണുന്നത് നല്ലതാണെങ്കില്‍ ആ ദിവസം നന്നായിരിയ്ക്കുമെന്നും മോശമാണ് കണ്ടതെങ്കില്‍ മോശം വരുമെന്നുമെല്ലാം വിശ്വാസമുള്ളവര്‍.ചില പ്രത്യേക വസ്തുക്കള്‍ രാവിലെ ഉണര്‍ന്നെഴുന്നേറ്റു കാണുന്നത് ദോഷം വരുത്തുമെന്നു പറയും. അതായത് ഇവ കാണാന്‍, കണി കാണാന്‍ പാടില്ലെന്നര്‍ത്ഥം.
ഇത്തരം ചില വസ്തുക്കളെക്കുറിച്ചറിയൂ, ഉണര്‍ന്നയുടന്‍ കണ്ണാടി നോക്കുന്ന ശീലമുളളവരുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍. എന്നാല്‍ ഇതു ചെയ്യുന്നത് നല്ലതല്ലെന്നാണ് പറയുക. ഉണര്‍ന്നെഴുന്നേറ്റാലുടന്‍ കണ്ണാടിയില്‍ നിങ്ങളെ കാണുന്നത് നല്ലതല്ല, ദോഷ ഫലമാണെന്നു വിശ്വാസം.പൊതുവേ നിഴല്‍ നോക്കുന്നതു നല്ലതല്ലെന്നു വിശ്വാസമുണ്ട്. ഇത് രാവിലെ ഉണര്‍ന്നെഴുറ്റേല്‍ക്കുമ്ബോള്‍ പ്രത്യേകിച്ചും കാണുന്നതു നല്ലതല്ല. നിങ്ങളുടെ നിഴലായാലും മറ്റുള്ളവരുടേതായാലും. ഇത് ദുര്‍ഭാഗ്യം കൊണ്ടു വരുമെന്നാണ് വിശ്വാസം.
നായകള്‍ പരസ്പരം കടിപിടി കൂടുന്നതു കാണുന്നതും നല്ലതല്ലെന്നു പറയും.ഉണര്‍ന്നാലുടന്‍ കാണുന്നത് മൃഗങ്ങളുടെ ചിത്രങ്ങളോ മൃഗങ്ങളോ ആകുന്നതും നല്ലതല്ല. ഇതു കൊണ്ടു തന്നെ ഇത്തരം ചിത്രങ്ങളൊന്നും കിടപ്പു മുറിയിലോ ഉണര്‍ന്നെഴുന്നേറ്റാലുടന്‍ ആദ്യം കാണുന്ന രീതിയിലോ വയ്ക്കരുത്. ഇതുപോലെ വൃത്തിയാക്കാത്ത പാത്രങ്ങളും രാവിലെ ഉണര്‍ന്നെഴുന്നേറ്റാലുടന്‍ കാണുന്നത് ദോഷം വരുത്തുന്ന ഒന്നാണ്. ഇത് കാര്യങ്ങള്‍ വൈകിപ്പിയ്ക്കുമെന്നാണ് പറയുന്നത്. രാത്രി കഴിച്ച പാത്രങ്ങള്‍ എല്ലാം വൃത്തിയാക്കി വയ്ക്കുന്നതാണ് ശാസ്ത്രീയമായി നോക്കിയാലും നല്ലത്.
രാവിലെ മറ്റുള്ളവര്‍ തമ്മിലുള്ള വഴക്കുകളോ തര്‍ക്കങ്ങളോ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം ദുര്‍ഭാഗ്യമാണെന്നാണ് വിശ്വാസം.രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ കൈത്തലം നോക്കുന്നതും വലതു ഭാഗം തിരിഞ്ഞുണരുന്നതുമെല്ലാം സൗഭാഗ്യം നല്‍കുന്നുവെന്നാണ് പറയും. കരത്തില്‍ വസിയ്ക്കുന്നത് ലക്ഷ്മീ ദേവിയാണെന്നും ഇതു കൊണ്ട് ഇത് ഏറെ നല്ലതുമെന്നാണ് വിശ്വാസം.
Leave a Comment