Kerala

മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു : അപകടമുണ്ടാക്കിയത് ടിപ്പർ ലോറി

ടിപ്പര്‍ എതിരെ വന്ന കാറിലും ഇടിയുടെ ആഘാതത്തില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിലും ഇടിക്കുകയായിരുന്നു

മലപ്പുറം : മലപ്പുറം വാഴക്കാട് മുണ്ടുമുഴിയില്‍ ടിപ്പര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇന്നലെ വൈകിട്ടോടെയാണ് അപകടം.

ഓട്ടുപ്പാറ കുറുമ്പാലികോട്ട് അഷ്റഫ് (52), സഹോദരന്റെ മകന്‍ നിയാസ് (29) എന്നിവരാണ് മരിച്ചത്. ടിപ്പര്‍ എതിരെ വന്ന കാറിലും ഇടിയുടെ ആഘാതത്തില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിലും ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ സംസാരിച്ചിരിക്കുകയായിരുന്ന രണ്ട് പേരാണ് മരിച്ചത്.

പരിക്കേറ്റ കാര്‍ യാത്രികരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടിപ്പര്‍ സമീപത്ത് ഉണ്ടായിരുന്ന ഓട്ടോയില്‍ ഇടിച്ചതോടെ ഓട്ടോ വയലിലേക്ക് മറിഞ്ഞു. തുടർന്ന് നിയന്ത്രണം വിട്ട ടിപ്പര്‍ വീണ്ടും മൂന്ന് വാഹനങ്ങളെ ഇടിച്ച ശേഷം മറിയുകയായിരുന്നു.

shortlink

Post Your Comments


Back to top button