Kerala

യുവാവിന്റെ കൊലപാതകം, കാരണമായത് സഹോദരിയുടെ ആൺ സുഹൃത്തുക്കൾ സ്ഥിരമായി എത്തുന്നതിലെ തർക്കം

പീരുമേട്: തൂങ്ങിമരിച്ചെന്നു ബന്ധുക്കൾ പറഞ്ഞ യുവാവ് കൊല്ലപ്പെട്ടത് സഹോദരിയുടെ മകളുടെ പിറന്നാൾ ആഘോഷത്തിനിടെ. പള്ളിക്കുന്ന് വുഡ് ലാൻസ് എസ്റ്റേറ്റിൽ കൊല്ലമറ്റത്തു ബാബുവിന്റെ മകൻ ബിബിൻ (29) ആണ് ബന്ധുക്കളുടെ മുന്നിൽവച്ചു ക്രൂരമർദനമേറ്റു കൊല്ലപ്പെട്ടത്. സഹോദരി വിനീതയുടെ മകളുടെ പിറന്നാള്‍ ആഘോഷം നടക്കുന്നതിനിടെയാണ് കൊലപാതകം.

പിറന്നാൾ ആഘോഷിക്കാൻ കുടുംബാംഗങ്ങൾക്കു പുറമേ വിനീതയുടെ പുരുഷ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള സംഘവും വീട്ടിലെത്തിയിരുന്നു. ഇവിടെവച്ചു വാക്കുതർക്കത്തെ തുടർന്നു ബിബിനെ മർദിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. നാഭിക്കു ചവിട്ടേറ്റു വീണ ബിബിനു തലയ്ക്കും അടിയേറ്റു. ഈ സമയം പിതാവും അമ്മാവനും ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ടായിരുന്നു.

കുഴഞ്ഞുവീണ ബിബിനെ പീരുമേട് താലൂക്കാശുപത്രിയിൽ എത്തിച്ചു. ഡോക്ടർ പറഞ്ഞപ്പോഴാണു ബിബിൻ മരിച്ചെന്ന് അറിയുന്നത്. വീട്ടിലെ ശുചിമുറിയിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതായി കണ്ടു എന്നായിരുന്നു ഡോക്ടർക്ക് ബന്ധുക്കൾ നൽകിയ മൊഴി. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ, തലയോട്ടി തകർന്നെന്നു കണ്ടെത്തി. തൂങ്ങിമരിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ കഴിഞ്ഞതുമില്ല.ബിബിന്‍ ആത്മഹത്യ ചെയ്തതാണെന്ന മൊഴിയില്‍ ഉറച്ചുനിന്നത് പോലീസിനെ ഏറെ കുഴപ്പിച്ചിരുന്നു. ആത്മഹത്യയാണെന്ന് വീട്ടുകാര്‍ ഉറപ്പിച്ചുപറഞ്ഞു.

ഒടുവില്‍ തെളിവുകള്‍ നിരത്തി മണിക്കൂറുകള്‍ നീണ്ട വിശദമായ ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. സഹോദരിയുടെ ആണ്‍സുഹൃത്തുക്കള്‍ സ്ഥിരമായി വീട്ടിലെത്തുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. മുന്‍പും ഇതേച്ചൊല്ലി വീട്ടില്‍ വഴക്കുണ്ടായിട്ടുണ്ട്. തര്‍ക്കത്തിനിടെ ബിബിന്‍ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇത് കണ്ട സഹേദരി ബിനീത വീട്ടിലിരുന്ന ഫ്‌ലാസ്‌കെടുത്ത് ബിബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

ഈ അടിയാണ് മരണ കാരണമായത്.സംഘര്‍ഷത്തിനിടെ സഹോദരന്‍ വിനോദിന്റെ ചവിട്ടേറ്റ് ബിബിന്റെ ജനനേന്ദ്രിയവും തകര്‍ന്നു. അനക്കമില്ലാതായപ്പോള്‍ മരിച്ചെന്ന് കരുതിയാണ് ഇവര്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അറസ്റ്റിലായ മൂവരെയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും.

shortlink

Post Your Comments


Back to top button