കാസർഗോഡ് : കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. കിണാവൂർ സ്വദേശി രജിത്ത് (28) ആണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂൺ നടത്തുന്ന കിണാവൂർ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് നാല് പേർ.
അതേ സമയം വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. നാല് ലക്ഷം രൂപ വീതമാണ് കുടുംബങ്ങൾക്ക് നൽകുക. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
കൂടാതെ നിയമ നടപടിയേന്നോണം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അടക്കം മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതന്‍, സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരന്‍, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരുടെ അറസ്റ്റാണ് നീലേശ്വരം പോലീസ് രേഖപ്പെടുത്തിയത്.
തുടർന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതികൾക്ക് ഹൊസ്ദുർഗ് കോടതി ജാമ്യം നൽകിയെങ്കിലും ജില്ലാ കോടതി റദ്ദാക്കിയിരുന്നു.
Leave a Comment