ഈ ഒരു രൂപാ നോട്ട് നിങ്ങളുടെ കയ്യിലുണ്ടോ? ഏഴ് ലക്ഷം രൂപ വരെ കിട്ടും

Coin Bazaar, Quikr, eBay തുടങ്ങിയ വെബ്സൈറ്റുകള്‍ മുഖേന വില്‍ക്കാവുന്ന സൗകര്യമുണ്ട്

പഴയ കറൻസികള്‍ സൂക്ഷിച്ചുവയ്‌ക്കുന്നവർക്ക് സുവർണാവസരം. ഒരു രൂപാ നോട്ടിനു ഏഴ് ലക്ഷം രൂപ വരെ നേടാമെന്നാണ് ലേല വെബ്സൈറ്റുകള്‍ പറയുന്നത്. ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ് ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ എന്നീ നോട്ടുകളുടെ മൂല്യം വർദ്ധിച്ചത്. ഇന്ത്യാ ഗവണ്‍മെന്റ് 29 വർഷം മുൻപ് അച്ചടി നിർത്തിവച്ച ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ നോട്ടുകൾ 2015ല്‍ നരേന്ദ്രമോദി സർക്കാർ വീണ്ടും അച്ചടിച്ചു.

read also: ചേലക്കരയില്‍ നവംബര്‍ 11 മുതല്‍ 13 വരെ ഡ്രൈ ഡേ

ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്തുണ്ടായിരുന്ന ഒരു രൂപാ നോട്ടാണ് ഇപ്പോള്‍ ഏറ്റവുമധികം വിലമതിക്കുന്നത്. 1935ല്‍ പുറത്തിറിക്കിയ ആ നോട്ടില്‍ അന്നത്തെ ഗവർണർ ആയിരുന്ന ജെ.ഡബ്ല്യൂ കെല്ലിയാണ് ഒപ്പുവച്ചിരിക്കുന്നത്. ഈ നോട്ടിന്റെ അപൂർവതകയും ചരിത്രപരമായ സവിശേഷതയും കാരണം ലക്ഷക്കണക്കിന് രൂപയുടെ മൂല്യം ഇന്നുണ്ട്. 25 പൈസയുടെ നാണയം കൈവശമുള്ളവർക്കും പണം നേടാം. ഇവയ്‌ക്ക് 1.50 ലക്ഷം രൂപ വരെ ഓണ്‍ലൈൻ വിപണികളില്‍ ലഭിക്കും.

നിങ്ങളുടെ കൈവശം ഇത്തരത്തിലുള്ള പഴയ നോട്ടുകളോ നാണയങ്ങളോ ഉണ്ടെങ്കില്‍ Coin Bazaar, Quikr, eBay തുടങ്ങിയ വെബ്സൈറ്റുകള്‍ മുഖേന വില്‍ക്കാവുന്ന സൗകര്യമുണ്ട്. എന്നാല്‍ പഴയ കറൻസി നോട്ടുകള്‍ വില്‍ക്കുന്നതോ വാങ്ങുന്നതോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രോത്സാഹിപ്പിക്കുന്നില്ല.

Share
Leave a Comment