Kerala

രാത്രി പരിശോധന : വി ഡി സതീശൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തിനൊപ്പം എഡിഎം, ആർഡിഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ ഇല്ലായിരുന്നുവെന്നും സതീശൻ പറഞ്ഞു

പാലക്കാട് : ഉപതെരഞ്ഞെടുപ്പില്‍ കള്ളപ്പണമൊഴുക്കുന്നുവെന്ന് ആരോപിച്ച്‌ ഹോട്ടലില്‍ നടത്തിയ രാത്രി പരിശോധനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

തെരഞ്ഞെടുപ്പ് കമ്മീഷനെയും  ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎം പോലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ പരാതിയിൽ വ്യക്തമാക്കുന്നത്.
പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തിനൊപ്പം എഡിഎം, ആർഡിഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ ഇല്ലായിരുന്നു എന്നതും നിയമവിരുദ്ധമാണ്.

സെർച്ച്‌ നടത്തുന്നത് സംബന്ധിച്ച്‌ ബിഎൻഎസ്എസില്‍ നിർദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പോലീസ് പാലിച്ചില്ലെന്നും പരാതിയില്‍ സതീശൻ വ്യക്തമാക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button