നടി കസ്തൂരിക്കെതിരെ വീണ്ടും കേസ് : തെലുങ്കർക്കെതിരെയുള്ള പരാമർശത്തിൽ പ്രതിഷേധം കനക്കുന്നു

മുന്നൂറ് വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ വിവാദ പരാമർശം

ചെന്നൈ: തെലുങ്കർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ നടി കസ്തൂരിക്കെതിരെ രണ്ട് കേസുകൾ കൂടി. മധുരയിലും തിരുച്ചിറപ്പള്ളിയിലും ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തമിഴ്നാട് നായിഡു മഹാജന സംഘത്തിന്റെ പരാതിയിൽ മധുരയിൽ നാല് വകുപ്പുകളിലാണ്
കേസെടുത്തത്. മൂന്ന് വകുപ്പുകളിലാണ് തിരുച്ചിറപ്പള്ളിയിൽ കേസെടുത്തിരിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങളാണ് ഈ മൂന്ന് വകുപ്പുകളിൽ വരുന്നത്.

മുന്നൂറ് വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ വിവാദ പരാമർശം.

ഹിന്ദു മക്കൾ കക്ഷി എഗ്‌മൂറിൽ നടത്തിയ പ്രകടനത്തിൽ ആയിരുന്നു നടി വിവാദ പ്രസംഗം നടത്തിയത്. അതേസമയം, വിവാദ പരാമർശത്തിന്റെ പേരിൽ എഗ്‌മൂർ പോലീസ് നേരത്തേ കേസ് എടുത്തിരുന്നു.

Share
Leave a Comment