International

ഉക്രെയ്‌നിലേക്ക് ഒറ്റരാത്രിയിൽ റഷ്യ അയച്ചത് നൂറോളം ഡ്രോണുകൾ : റഷ്യയ്ക്കെതിരെ ഉപരോധം വേണമെന്ന് സെലെൻസ്‌കി

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉക്രെയ്‌നിന് നേരെ റഷ്യ 900 ഗൈഡഡ് ഏരിയൽ ബോംബുകളും 500 ഡ്രോണുകളും 30 മിസൈലുകളും വിക്ഷേപിച്ചതായി ഉക്രെയിൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി വ്യക്തമാക്കിയിരുന്നു

കീവ്: തങ്ങളുടെ രാജ്യത്തേക്ക് നൂറോളം ഡ്രോണുകൾ റഷ്യ അയച്ചതായി ഉക്രെയിൻ സൈനിക വക്താക്കൾ അറിയിച്ചു. റഷ്യ 96 ഡ്രോണുകളും ഒരു ഗൈഡഡ് എയർ മിസൈലും ഒറ്റരാത്രിയിൽ വർഷിച്ചതായിട്ടാണ്
ഉക്രെയിൻ സൈനിക വക്താക്കൾ അറിയിച്ചത്.

മോസ്‌കോയ്‌ക്കെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തണമെന്ന് ലോകരാജ്യങ്ങളോട് സെലെൻസ്‌കി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് റഷ്യയുടെ കനത്ത ആക്രമണം.
ഉക്രെയിൻ വ്യോമസേനയുടെ കണക്കനുസരിച്ച് മിസൈലിനൊപ്പം അയച്ച 66 ഡ്രോണുകളും നശിപ്പിച്ചു കളഞ്ഞു. 27 ഡ്രോണുകൾ വിവിധ പ്രദേശങ്ങളിൽ കാണാതായിയെന്നാണ്.

അതേസമയം ഒരു ഡ്രോൺ ബെലാറഷ്യൻ വ്യോമാതിർത്തിയിലേക്ക് പറന്നുവെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സൈനിക വക്താക്കൾ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉക്രെയ്‌നിന് നേരെ റഷ്യ 900 ഗൈഡഡ് ഏരിയൽ ബോംബുകളും 500 ഡ്രോണുകളും 30 മിസൈലുകളും വിക്ഷേപിച്ചതായി ഉക്രെയിൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി വ്യക്തമാക്കിയിരുന്നു.

കൂടാതെ ഡ്രോൺ, മിസൈൽ നിർമ്മാണത്തിനുള്ള നിർണായക ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ നിന്ന് റഷ്യയെ തടയുന്നതിന് ഫലപ്രദമായ ഉപരോധം ഏർപ്പെടുത്താൻ ഉക്രെയിൻ പ്രസിഡൻ്റ് സഖ്യരാജ്യങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
അതേ സമയം റഷ്യയിലെ മൂന്ന് പ്രദേശങ്ങളിൽ 19 ഉക്രെയിൻ ഡ്രോണുകൾ ഒറ്റരാത്രികൊണ്ട് വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

16 എണ്ണം റോസ്തോവ് മേഖലയിലും രണ്ട് എണ്ണം ബെൽഗൊറോഡ് മേഖലയിലും ഒരെണ്ണം വോൾഗോഗ്രാഡ് മേഖലയിലുമാണ് നശിപ്പിക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button