Life Style

ശരീരഭാരം കുറയ്ക്കാന്‍ ചിയ സീഡ്

ചിയ വിത്തുകള്‍ പോഷകഗുണമുള്ളതും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. കാപ്പിക്കൊപ്പം ചിയ സീഡ് ചേര്‍ത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ചിയ വിത്തും കാപ്പിയും ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്ന ഏറ്റവും മികച്ച രണ്ട് ചേരുവകളാണ്. ചിയ വിത്തുകളും കാപ്പിയും മിതമായ അളവില്‍ കഴിക്കുക. കാരണം ഈ പാനീയം ഉറക്കക്കുറവിന് ഇടയാക്കും.

കാപ്പിയുടെ കൂടെ ചിയ വിത്തുകള്‍ ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിലെ അധിക കലോറി കുറയ്ക്കാന്‍ സഹായിക്കും. ഹൈപ്പോകലോറിക് (കലോറി കുറവുള്ള) ഭക്ഷണവുമായി സംയോജിപ്പിക്കുമ്പോള്‍ ചിയ വിത്ത് കഴിക്കുന്നത് ഗണ്യമായ ശരീരഭാരം കുറയ്ക്കാന്‍ ഇടയാക്കുമെന്ന് ജേണല്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസില്‍ 2023-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.

ചിയ വിത്തുകളില്‍ പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. നൂറു ഗ്രാം ചിയ വിത്തുകള്‍ക്ക് 16.5 ഗ്രാം പ്രോട്ടീനും 34.4 ഗ്രാം നാരുകളുമുണ്ട്. ഉയര്‍ന്ന നാരുകളും പ്രോട്ടീനും ഉള്ളതിനാല്‍ ചിയ വിത്തുകള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

100 ഗ്രാം കാപ്പിയില്‍ 40 മില്ലിഗ്രാം കഫീന്‍ ഉണ്ട്. കഫീന്‍ മാനസിക ജാഗ്രത വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ശരീരഭാരം വര്‍ദ്ധിപ്പിക്കാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നതായി 2019-ല്‍ ഫുഡ് സയന്‍സ് ആന്റ് ന്യൂട്രീഷനിലെ ക്രിട്ടിക്കല്‍ റിവ്യൂസില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ചിയ വിത്തുകള്‍ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ഉയര്‍ന്ന നാരുകള്‍ ഉള്ളതിനാല്‍ പതിവായി മലവിസര്‍ജ്ജനം ഉറപ്പാക്കുകയും ചെയ്യും. മലവിസര്‍ജ്ജനത്തിനും കാപ്പി സഹായിക്കും. ഓക്സിഡേറ്റീവ് സ്‌ട്രെസില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ചിയ വിത്തുകളിലും കാപ്പിയിലുമുണ്ട്. ചിയ വിത്തുകളുമായുള്ള കാപ്പിയുടെ സംയോജനം വീക്കം കുറയ്ക്കുകയും ഹൃദ്രോഗം ഉള്‍പ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.

പ്രമേഹമുള്ളവര്‍ക്ക് ചിയ വിത്തുകള്‍ ഗുണം ചെയ്യും. കാരണം അവയിലെ നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ചിയ സീഡ് ചേര്‍ത്ത കാപ്പി കുടിക്കുന്ന ആളുകള്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 11 ശതമാനം കുറയ്ക്കുന്നതായി വിവിധ പഠനങ്ങള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button