കണ്ണൂര്‍: ടൂറിസ്റ്റ് ബസിന്റെ ലഗേജ് കാരിയറിന്റെ തുറന്നുവച്ച വാതിലിടിച്ച് വയോധികന്‍ മരിച്ചു. തളിപ്പറമ്പ് ബക്കളം കടമ്പോരി റോഡിലെ കുന്നില്‍ രാജന്‍ (77) ആണ് മരിച്ചത്. രാവിലെ 6.45നായിരുന്നു അപകടം.
രാജൻ ദേശീയപാതയുടെ സര്‍വീസ് റോഡരികിലൂടെ നടന്നുപോകുമ്പോള്‍ കണ്ണൂര്‍ ഭാഗത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസിന്റെ ലഗേജ് കാരിയറിന്റെ വാതില്‍ ഇടിക്കുകയായിരുന്നു. നിർത്താതെ പോയ ബസ് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഷിജോയും സംഘവും 2 കിലോമീറ്ററോളം പിന്തുടര്‍ന്ന് ഏഴാംമൈലില്‍ വച്ച് പിടികൂടി.
read also: വാൽപ്പാറയിൽ ആറ് വയസുകാരിയെ പുലി വലിച്ചിഴച്ചു കൊണ്ടു പോയി
തുറന്നുവച്ച വാതിലുമായി വീതികുറഞ്ഞ സര്‍വീസ് റോഡിലൂടെ ബസ് വേഗത്തില്‍ ഓടിച്ചു പോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
Post Your Comments