Life Style

ഓസ്റ്റിയോപൊറോസിസ് നിയന്ത്രിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

പല കാരണങ്ങള്‍ കൊണ്ട് ഓസ്റ്റിയോപോറോസിസ് രോഗം വരാം.മോശം ജീവിതശൈലിയും ഭക്ഷണക്രമവും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു.

അസ്ഥിയുടെ ബലം കൂടുതല്‍ ശക്തമാകുന്നതിനനുസരിച്ച് രോഗം വരാനുള്ള സാധ്യത കുറയും. പതിവായി വ്യായാമം ചെയ്യുക. എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഇത് ഓസ്റ്റിയോപൊറോസിസ് സാധ്യതയെ കുറയ്ക്കും. ഇതിനായി നടത്തം, നീന്തല്‍, യോഗ തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാക്കുക.

തണുത്ത കാലാവസ്ഥ സന്ധി വേദന വര്‍ദ്ധിപ്പിക്കും. അതിനാല്‍ ശരീരത്തില്‍ ചൂട് നിലനിര്‍ത്തുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഓസ്റ്റിയോപൊറോസിസ് രോഗികള്‍ക്ക് നല്ലതാണ്. വെള്ളം ധാരാളം കുടിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. ഭാരം കൂടുമ്പോള്‍ മുട്ടുവേദനയും മറ്റുമൊക്കെ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ ശരീരഭാരം കൂടാതെ നോക്കുക. എല്ലുകളുടെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയാണ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്കായി ചെയ്യേണ്ടത്.

ഇലക്കറികള്‍, ഫാറ്റി ഫിഷ്, നട്‌സ്, ബെറി പഴങ്ങള്‍ തുടങ്ങിയ ആന്റി ഇന്‍ഫ്‌ലമേറ്ററി ഭക്ഷണങ്ങള്‍ കഴിക്കുന്നത് സന്ധി വേദന കുറയ്ക്കാന്‍ സഹായിക്കും. ഇവയില്‍ ആന്റി ഓക്‌സിഡന്റുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. പുകവലിയും അമിത മദ്യപാനവും ഒഴിവാക്കുക. പുകവലിയും മദ്യപാനവും അസ്ഥികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഇത് അസ്ഥികളുടെ സാന്ദ്രത കുറയ്ക്കുകയും അസ്ഥികളുടെ ശക്തിക്ക് ആവശ്യമായ കാത്സ്യം ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യും. ഉപ്പ്, പഞ്ചസാര, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവയും അമിതമായി കഴിക്കാതിരിക്കുന്നതാണ് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ നല്ലത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button