InternationalLife StyleHealth & Fitness

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

ചിലർക്ക് തനിക്കുള്ളതിനേക്കാൾ പ്രായം കൂടുതലാണ് തോന്നിക്കുന്നത്. അവരുടെ ശരീരപ്രകൃതി കാരണമാണ് കാഴ്ചയിൽ തങ്ങൾക്കുള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നിക്കുന്നത് കൊണ്ട് ഇവര്‍ മാനസികമായി തളരുകയും ചെയ്യും . ഇത്തരക്കാർ ഇനി വിഷമിക്കേണ്ട. നിങ്ങൾക്കും പ്രായം കുറവ് തോന്നുന്ന വിധത്തിൽ ഫിറ്റ്നസ് സ്വന്തമാക്കാം. എങ്ങനെയെന്നല്ലേ?
ദിവസവും 30 മിനിറ്റ് മുതൽ 40 മിനിറ്റ് വരെ ജോഗിങ്ങിൽ ഏർപ്പെട്ടാൽ ഒൻപതു വയസ്സുവരെ കുറവായി തോന്നുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
യു എസിലെ ബ്രിഗം സർവകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ദിവസവും ജോഗിങ് ചെയ്യുന്ന സ്ത്രീപുരുഷന്മാർ മറ്റുള്ളവരെ അപേക്ഷിച്ചു ഒൻപതു വയസ്സുവരെ ചെറുപ്പമായി ഇരിക്കുന്നതായി കണ്ടെത്തി.
സ്ഥിരമായി കഠിന വ്യായാമം ചെയ്യുന്നവരിലും ലഘു വ്യായാമം ചെയ്യുന്നവരിലും ഈ മാറ്റം കണ്ടു. അയ്യായിരത്തിൽ പരം ആളുകളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും ജോഗിങ് ചെയ്‌താൽ ശരീരത്തിൽ ഈ മാറ്റം പ്രതിഫലിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button