വെറും അഞ്ച് മികച്ച ജീവിതശൈലിയിലൂടെ 10 വർഷത്തിലേറെ നിങ്ങളുടെ ജീവിതം നീട്ടിവെക്കാനാകുമെന്ന് ചില പഠനങ്ങൾ പറയുന്നു. ആരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, മിതമായി മാത്രം മദ്യപാനം, പുകവലി ശീലമാക്കാതിരിക്കുക, ആരോഗ്യമുള്ള ശരീരഭാരം നിലനിർത്തുക ഇവയാണ് ആയുസ്സ് കൂട്ടാനുള്ള അഞ്ച് ജീവിതശൈലികൾ.
ജേർണൽ സർക്കുലേഷനിൽ പ്രസിദ്ധീകരിച്ച ലേഖനപ്രകാരം ഈ ജീവിതശൈലികളിലൂടെ അമ്പത് വയസ്സ് വരെ പ്രായമായ സ്ത്രീകൾക്ക് പതിനാല് വർഷം വരെയും പുരുഷന്മാർക്ക് പന്ത്രണ്ട് വർഷം വരെയും നീട്ടികിട്ടുമെന്നാണ് പറയുന്നത്.
79,000 സ്ത്രീകളിലും 44,300 പുരുഷന്മാരിലും രണ്ടു മുതൽ നാല് വർഷം വരെ കൂടുമ്പോള്‍ യു.എസ് ആരോഗ്യ വിദഗ്ദ്ധർ നടത്തിയ ഗവേഷണ പ്രകാരമാണ് ഇത് തെളിയിച്ചിരിക്കുന്നത്. ആരോഗ്യകരമായ ഈ അഞ്ച് ശീലങ്ങൾ പിന്തുടരുന്നവരിൽ 74% ആളുകൾ അധികകാലം ജീവിച്ചിരുന്നതായും പഠനത്തിൽ പറയുന്നു.
Post Your Comments