സ്വർണ്ണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മതവിധി(ഫത്വ) പുറപ്പെടുവിക്കണമെന്ന് കെ ടി ജലീൽ. മതവിധി ഉണ്ടായാൽ മലപ്പുറത്തിനെ കുറിച്ചുള്ള അപകീർത്തി ഒഴിവാകുമെന്നും, സ്വർണ്ണക്കടത്തിലും ഹവാലയിലും വിശ്വാസികൾ ഇടപെടരുതെന്നും നിർദേശിക്കണമെന്ന് കെ ടി ജലീൽ മനോരമ ന്യൂസിനോട് പറഞ്ഞു.
കൂടാതെ സിപിഎമ്മിന്റെ ലീഗ് വിരുദ്ധ പ്രചാരണത്തോടുള്ള വിയോജിപ്പും കെ ടി ജലീൽ വ്യക്തമാക്കി. ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുന്നത് സമുദായത്തെ കൂടി പരിഗണിച്ചാണെന്നും. കാലുമാറ്റം സമുദായത്തിന് ദോഷം ചെയ്യും. അൻവറിന്റെ വഴിക്ക് താനും പോയാൽ സമുദായത്തെ ആരെങ്കിലും വിശ്വസിക്കുമോ എന്നും ജലീൽ ചോദിച്ചു.
അതേസമയം സ്വർണ്ണ കള്ളക്കടത്തിലും ഹവാല ഇടപാടിലും തീവ്രവാദ പ്രവർത്തനങ്ങളിലും മുസ്ലീം സമുദായ അംഗങ്ങൾ പ്രവർത്തിക്കരുതെന്ന് കാണിച്ചു കൊണ്ട് പാണക്കാട് തങ്ങൾ ഫത്വ പുറപ്പെടുവിപ്പിക്കണമെന്ന് കെ ടി ജലീലിന്റെ ആവശ്യം മറ്റ് മതസ്ഥരിൽ വലിയ ആശങ്ക ഉയർത്തുന്നുവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ പി.എസ്.സി ചെയർമാനുമായി ഡോ കെ എസ് രാധാകൃഷ്ണൻ.
Post Your Comments