ശ്രാവണ മാസത്തിലെ അഞ്ചാം ദിവസമായ ശുക്ല പക്ഷ പഞ്ചമിയാണ് നാഗ പ ഞ്ചമിയായി ആചരിക്കുന്നത്. യമുന നദിയിൽ കാളിയ മർദ്ദനത്തിൽ കൃഷ്ണ ഭഗവാൻ കാളിയനെ വധിച്ചു വിജയം നേടിയ ദിവസമാണ് നാഗ പഞ്ചമിയായി ആചരിക്കുന്നത്. സ്ത്രികൾ നാഗ ദേവതയെ പൂജിക്കുകയും, പാമ്പുകൾക്ക് പാല് കൊടുക്കുകയും ചെയ്യുന്നു. സർപ്പ ദേവതയെ പൂജിക്കുവാൻ ഏറ്റ വും ഉചിതമായ സമയമായി ശ്രാവണ ശുക്ല പഞ്ചമിയെ കണക്കാക്കുന്നു. ഇതേ ദിവസം തന്നെയാണ് നാഗങ്ങളുടെ മുഖ്യ ശത്രുവായി കരുതപ്പെടുന്ന പക്ഷി രാജ നായ ഗരുഡ പഞ്ചമിയും ആചരിക്കുന്നത്.
ഈ ദിവസം ഗരുഡനെ പ്രീതിപ്പെടുത്തിയാൽ നാഗങ്ങളുമായുള്ള ശത്രുത കുറയുമെന്നും അങ്ങിനെ നാഗങ്ങളുടെ വംശം സംരക്ഷിക്കപ്പെടുമെന്നും വിശ്വാസമുണ്ട്. മഴക്കാലത്തു പാമ്പിൻ പുട്ടു വെള്ളം നിറയുമ്പോൾ പാമ്പുകൾ വെളിയിൽ വരികയും ജനങ്ങൾക്ക് വിഷബാധയേൽക്കാൻ കാരണവുമാകും. സർപ്പ ദേവതയെ പ്രീതിപ്പെടുത്തിയാൽ പാമ്പ് കടിയിൽ നിന്നും രക്ഷ പ്പെടാമെന്ന വിശ്വാസവും ഈ ആചാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. തക്ഷകൻറെ കടിയേറ്റു പരീക്ഷിത്തു കൊല്ലപ്പെടുകയാൽ കലി പൂണ്ട മകൻ ജനമേജയൻ പ്രപഞ്ചത്തിലുള്ള നാഗ വർഗ്ഗങ്ങളെ ഉന്മൂലനം ചെയ്യുവാൻ വേണ്ടി സർപ്പ സത്ര യാഗം ചെയ്യുന്നു.
യാഗത്തിലെ അഗ്നി കുണ്ഡത്തിൽ കോടാനുകോടി നാഗങ്ങളെ എരിക്കുന്നു. എന്നാൽ അസ്തികൻ ഇടപെട്ടു യാഗത്തിലെ തീ അണക്കുകയും, തക്ഷകനടക്കം ബാക്കിയുള്ള നാഗങ്ങളെ വംശ നാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും ഇത് സംഭവിച്ച ദിവസ്സം ശ്രാവണ ശുക്ല പക്ഷ പഞ്ചമി ആയിരുന്നുവെന്നും അത് കൊണ്ട് തന്നെ അന്ന് മുതൽ നാഗങ്ങളുടെ ക്ഷേമത്തി നായി നാഗ പഞ്ചമി ആഘോഷിക്കുന്നുവെന്നും വിശ്വാസം നിലവിലുണ്ട്.
അനന്ത, വാസ്സുകി, ശേഷ, പദ്മ, കമ്പാല, കാർക്കോടക, ആശ്വതാര, ദ്രിതരാഷ്ട്ര, ശ ങ്കപാല, കാളിയ, തക്ഷക, പിൻഗാല എന്നീ പന്ദ്രണ്ട് നാഗ ദേവതകളെയാണ് നാഗ പഞ്ചമി ദിവസ്സം പൂജിക്കുകയും ഉപചരിക്കുകയും ചെയ്യുന്നത്. രാവിലെ മുതൽ രാത്രി വരേയും നാഗ ദേവതകളുടെ പേര് വിളിച്ചു ജപിക്കുന്നു. നാഗ പഞ്ചമി ദിവസം നാഗപൂജയും, നാഗത്തിനു പാലൂട്ടുകയും ചെയ്താൽ ജന്മാന്തരങ്ങളായുള്ള നാഗ ശാപങ്ങൾ എല്ലാം തീരുന്നുവെന്നും വിശ്വാസം .
Post Your Comments