Latest NewsHealth & Fitness

കിഡ്‌നി സ്റ്റോണുകള്‍ വരുന്നതു തടയാനും വയറിന്റെ ആരോഗ്യത്തിനും ജാതിപത്രി ഇങ്ങനെ ഉപയോഗിക്കാം

ധാരാളം പോഷകങ്ങളും വൈറ്റമിനുകളും അടങ്ങിയ ഒന്നാണ് ജാതിപത്രി. ജാതിയ്ക്കയുടെ ഉള്ളിലെ കുരുവിനെ ചുറ്റിയുള്ള ചുവപ്പു നിറത്തിലെ ജാതിപത്രി ഏറെ വില പിടിച്ച ഒന്നാണ്. ഇതോടൊപ്പം ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നും. ഇത് വെയിലില്‍ വച്ച് ഉണക്കിയെടുത്താണ് സാധാരണ ഉപയോഗിയ്ക്കാറുള്ളത്. പല തരം ആരോഗ്യപരമായ ഗുണങ്ങളുള്ള ഇത് നല്ലൊരു മസാലയായി ഉപയോഗിയ്ക്കാറുണ്ട്. കയറ്റുമതിയ്ക്ക് ഏറെ ഉപയോഗിയ്ക്കുന്ന ഒന്നാണിത്. ജാതിപത്രി പല രൂപത്തിലും ഉപയോഗിയ്ക്കാം.

ഭക്ഷണത്തില്‍ ചേര്‍ക്കുന്നതു പോരാതെ ഇത് തിളപ്പിയ്ക്കുന്ന വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചു കുടിയ്ക്കുവാനും സാധിയ്ക്കും. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം ഇത് വയറിന്റെ ആരോഗ്യത്തിന് ഗുണകരമാണെന്നതു തന്നെയാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഇത് ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി. അസിഡിറ്റി, ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. മലബന്ധത്തിനുള്ള നല്ലൊരു പരിഹാരവും കൂടിയാണിത്. വയറിളക്കം, ഛര്‍ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു നല്ലൊരു മരുന്നുമാണ്. ധാരാളം പോഷകങ്ങളും വൈറ്റമിനുകളും അടങ്ങിയ ഒന്നാണിത്.

കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീനുകള്‍, നിയാസിന്‍, ഡയെറ്ററി ഫൈബര്‍, ഫോളേറ്റ്, വൈറ്റമിന്‍ സി, പൊട്ടാസ്യം, കാല്‍സ്യം, കോപ്പര്‍, അയേണ്‍, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്. സിങ്ക് തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഇതിലുണ്ട്. ബ്ലഡ് സര്‍കുലേഷന്‍ വര്‍ദ്ധിപ്പിയ്ക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണിത്. ഇതിലെ മാംഗനീസാണ് ഈ ഗുണം നല്‍കുന്നത്. ഇതിലെ അയേണും രക്തോല്‍പാദനത്തിനും രക്തപ്രവാഹം ശക്തിപ്പെടുത്തുന്നതിനും ഏറെ ഉത്തമമാണ്. കിഡ്‌നി ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ജാതിപത്രി. ഇത് കിഡ്‌നി സ്റ്റോണുകള്‍ വരുന്നതു തടയുന്നു.

കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കളയാനും ഇതിനു കഴിവുണ്ട്. മാംഗനീസ്, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയവയ്‌ക്കെല്ലാം ഈ കഴിവുണ്ട്. ഇത് കിഡ്‌നിയെ എല്ലാ ഇന്‍ഫെക്ഷനുകളില്‍ നിന്നും സംരക്ഷിയ്ക്കുന്നു. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഇത് ഫ്രീ റാഡിക്കലുകളെ നശിപ്പിയ്ക്കുവാന്‍ ഏറെ നല്ലതാണ് ഇതു കൊണ്ടു തന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയാന്‍ ഏറെ ഗുണകരമാണ് ഇത്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ സെല്ലുലാര്‍ മ്യൂട്ടേഷന്‍ സാധ്യത കുറച്ചാണ് ക്യാന്‍സര്‍ തടയുന്നത്.

സ്‌ട്രെസ് കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. വൈറ്റമിന്‍ ബി കോംപ്ലക്‌സ് ധാരാളം അടങ്ങിയിട്ടുള്ള ഇത് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതില്‍ നിയാസിന്‍, റൈബോഫ്‌ളേവിന്‍, തയാമിന്‍ എന്നിവയാണ് പ്രധാനമായും ഈ ഗുണം നല്‍കുന്നത്. നല്ല മൂഡു നല്‍കുന്നതിനും ഇത് ഏറെ നല്ലതാണ്. ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ കുറയ്ക്കുന്ന സെറാട്ടനിന്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്നു. ഇത് ശരീരത്തിനും മനസിലും റിലാക്‌സേഷന്‍ നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button