തിരുവനന്തപുരം: കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് എളുപ്പമുള്ള സംഗതിയാണെന്നാണ് പലരടെയും ധാരണ. എന്നാല്‍ ഇത് ശരിയല്ലെന്ന് മാത്രമല്ല സൂക്ഷതയോടെ ചെയ്തില്ലെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യത്തെ വരെ സാരമായി ബാധിക്കുന്ന ഒന്നാണ്.
കുഞ്ഞുങ്ങളെ കുളിപ്പിക്കുന്ന സമയം ഇക്കാര്യങ്ങള്‍ മറക്കാതിരിക്കുക.
1. ഇളം ചൂടുവെള്ളത്തില്‍ കുഞ്ഞിനെ കുളിപ്പിക്കുന്നതാണ് നല്ലത്. കുഞ്ഞിനെ എണ്ണ തേപ്പിച്ച് കഴിഞ്ഞാൽ 15 മിനിട്ടിനുള്ളില്‍ കുളിപ്പിക്കണം.
2. കമിഴ്ത്തി കിടത്തി മാത്രമേ കുഞ്ഞിന്റെ തലയില്‍ വെള്ളമൊഴിക്കാവൂ. മൂക്കിലും ചെവിയിലും വെള്ളം കയറാതെ പ്രത്യേകം ശ്രദ്ധിക്കണം.
3. കുഞ്ഞിന്റെ മൂക്ക്, ചെവി എന്നിവ വൃത്തിയാക്കുമ്പോള്‍ തുണി ബഡ്സ് എന്നിവ കടത്തി ചെയ്യരുത്.
4. നല്ല ബേബി സോപ്പുകള്‍ മാത്രമേ ഉപയോഗിക്കാവൂ. ശിശു രോഗ വിദഗ്ധന്റെ ഉപദേശം തേടുന്നത് നല്ലതാണ്.
5.കുഞ്ഞിനായി ഉപയോഗിക്കുന്ന കണ്മഷി, എണ്ണ, പൗഡര്‍ എന്നിവ മികച്ചത് നോക്കി മാത്രം വാങ്ങുക.
Post Your Comments