ബയ്റുത്ത്: ബയ്റുത്തിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഹസൻ നസ്രള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്ബുള്ള. തങ്ങളുടെ സെക്രട്ടറി ജനറല്‍ നസ്രള്ള തന്റെ സഹരക്തസാക്ഷികളോടൊപ്പം ചേർന്നുവെന്നും ഹിസ്ബുള്ള പലസ്തീനെ പിന്തുണച്ചുകൊണ്ട് ശത്രുവിനെതിരേ വിശുദ്ധയുദ്ധം തുടരുമെന്നും ഹിസ്ബുള്ള പ്രസ്താവനയിലറിയിച്ചു. ലോകത്തെ ഭീതിപ്പെടുത്താൻ നസ്രള്ള ഇനിയില്ലെന്ന ആമുഖത്തോടെ ഇസ്രയേല്‍ സൈന്യമാണ് നസ്രള്ളയുടെ മരണവാർത്ത ആദ്യം അറിയിച്ചത്.
read also: തൃശൂരില്‍ യുവാവ് ജീവനൊടുക്കിയതിനു പിന്നിൽ മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണി
തെക്കൻ ബയ്റുത്തിലെ ദഹിയയിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തിനുനേരേ നടന്ന ശക്തമായ വ്യോമാക്രമണത്തിലാണ് നസ്രള്ള കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ തെക്കൻമേഖലാ കമാൻഡറായ അലി കരകെയും മറ്റു കമാൻഡർമാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും സൈന്യം അറിയിച്ചു.
നസ്രള്ളയുടെ കൊലപാതകത്തെത്തുടർന്ന് ലെബനൻ ഇസ്രായേല്‍ പ്രദേശത്തിന് നേരെ ആക്രമണം ആരംഭിച്ചതായും ലെബനനില്‍ നിന്ന് ഇസ്രായേല്‍ പ്രദേശത്തേക്ക് ആക്രമണം ആരംഭിച്ചതായും ജറുസലേമിലെ പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയതായും ഇസ്രായേല്‍ പ്രതിരോധ സേന(ഐഡിഎഫ്) എക്സിലൂടെ അറിയിച്ചു.
Post Your Comments