‘ഒറ്റുകാരിൽ ചിലർ പൊലീസുകാരും, പൊലീസിനെതിരെ ഗൂഢാലോചന നടത്തിയത് സ്വർണക്കടത്തു സംഘവുമായി ചേർന്ന്’- ഇന്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: സ്വർണക്കടത്തു സംഘവുമായി ചേർന്ന് ചിലർ പൊലീസിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. സംസ്ഥാന പൊലീസ് സേനയിലെ ചിലരുടെ സഹായത്തോടെയാണ് പൊലീസിനെതിരെ ഗൂഢാലോചന നടത്തിയതെന്നും ആഭ്യന്തരവകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട് എന്നാണ് സൂചന.

പി വി അൻവർ എംഎൽഎ പൊലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ​ഗുരുതര ആരോപണങ്ങൾ ഉയർത്തിയതിന് പിന്നാലെയാണ് സ്വർണക്കടത്ത് സംഘവും തൽപര കക്ഷികളും ചേർന്ന് പൊലീസിനെതിരെ കരുനീക്കങ്ങൾ ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. പൊലീസിനെതിരെ ഗൂഢാലോചന നടത്താൻ സഹായിച്ച പൊലീസുകാരുടെ പേരുൾപ്പെടെ റിപ്പോർട്ടിലുണ്ടെന്നാണ് സൂചനകൾ. ഈ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം വിളിച്ചതും.

സ്വർണക്കടത്തു പിടികൂടുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും പൊലീസിനെ നിർവീര്യമാക്കുന്ന നടപടിയുണ്ടാകില്ലെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സേനയ്ക്കെതിരെ നടന്ന നീക്കങ്ങളിലെല്ലാം കേസെടുത്ത് അന്വേഷിക്കാനും പൊലീസിന്റെ ഉന്നതതല യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

 

 

Share
Leave a Comment