KeralaLatest NewsFood & Cookery

നല്ല മൊരിഞ്ഞ ‘നെയ് റോസ്റ്റ്’ വീട്ടിൽ തന്നെ ഉണ്ടാക്കാം

പ്രഭാത ഭക്ഷണത്തിൽ മലയാളിയുടെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് ദോശ.  ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിലുള്ള നെയ് റോസ്റ്റ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം.

വേണ്ട ചേരുവകൾ…

പച്ചരി 2 കപ്പ്‌
ഉഴുന്ന് 1/4 കപ്പ്
ഉലുവ 1/4 സ്പൂൺ
ചൗ അരി 1/4 കപ്പ്
ഉപ്പ് 1 സ്പൂൺ
വെള്ളം 2 ഗ്ലാസ്‌

തയ്യാറാക്കുന്ന വിധം,

പച്ചരി അല്ലെങ്കിൽ ദോശ റൈസ് ആണ്‌, രണ്ട് ഗ്ലാസ്‌ അരി,

ഒപ്പം കാൽ ഗ്ലാസ്‌ ഉഴുന്ന്,

കാൽ ഗ്ലാസ്‌ ചൗഅരി,

കാൽ സ്പൂൺ ഉലുവ

എന്നിവ നന്നായി കഴുകി അതിലേക്ക് ആവശ്യത്തിന് വെള്ളം വച്ചു കുതിരാൻ ആയി മാറ്റി വയ്ക്കുക. എല്ലാം നന്നായി കുതിർന്നു കഴിഞ്ഞാൽ, ഒട്ടും തരിയില്ലാതെ അരച്ച് എടുക്കുക. അരച്ച ശേഷം മാവ് കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക. മുത്തശ്ശിമാരുടെ ഒരു സൂത്രം ആണ് മാവ് കൈ കൊണ്ട് കുഴക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ മാവ് കൂടുതൽ മൃദുവായി കിട്ടും. ശേഷം മാവ് അടച്ചു വയ്ക്കുക, 8 മണിക്കൂർ കഴിയുമ്പോൾ മാവ് നന്നായി പുളിച്ചു പൊങ്ങി വന്നിട്ടുണ്ടാകും.

ഈ സമയത്തു ഉപ്പ് കൂടി ചേർത്ത് കൊടുക്കാം. ശേഷം ദോശ കല്ല് വച്ചു ചൂടാകുമ്പോൾ മാവ് ഒഴിച്ച് പരത്തി നല്ലെണ്ണയോ, നെയ്യോ ഒഴിച്ച് രണ്ട് വശവും നന്നായി മൊരിയുമ്പോൾ എടുക്കാവുന്നതാണ്. ചൗഅരിയും ഉലുവയും ചേർക്കുമ്പോൾ ദോശയ്ക്ക് കൂടുതൽ സ്വദും കിട്ടും.

തയ്യാറാക്കിയത്:
ജോപോൾ,
തൃശൂർ

shortlink

Related Articles

Post Your Comments


Back to top button