Latest NewsNewsIndia

തിരുപ്പതി ലഡു; വിവാദത്തിന് പിന്നാലെ നന്ദിനി നെയ്യ് ബ്രാന്‍ഡിന് വിലക്ക്

തിരുപ്പതി: തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പുണ്ടെന്ന വലിയ തര്‍ക്കത്തിന്റെ കാതല്‍ പ്രസാദം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നെയ്യിന്റെ ഗുണനിലവാരമാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാലത്ത് സംഭരിച്ച നെയ്യില്‍ മത്സ്യ എണ്ണയും ബീഫ് ടാല്ലോയും കണ്ടെത്തിയെന്ന ലാബ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വിമര്‍ശനത്തിന് പിന്നാലെ നന്ദിനി നെയ്യ് വിതരണം നിര്‍ത്തിവച്ചു.

Read Also: കര്‍ശന വ്യവസ്ഥകളോടെ ജാമ്യം: ഏഴര വര്‍ഷത്തിന് ശേഷം പള്‍സര്‍ സുനി ജയിലിന് പുറത്തേക്ക്

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, 15 വര്‍ഷത്തെ സഹകരണത്തിന് ശേഷം, വിലനിര്‍ണ്ണയ പ്രശ്നങ്ങളെ തുടര്‍ന്ന് കര്‍ണാടക മില്‍ക്ക് ഫെഡറേഷനില്‍ (കെഎംഎഫ്) നിന്ന് ലഡുകള്‍ക്കായി നന്ദിനി നെയ്യ് വാങ്ങുന്നത് കഴിഞ്ഞ വര്‍ഷം നിര്‍ത്തിയിരുന്നു.

കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍, പാല്‍ വില വര്‍ധനവ് നെയ്യ് മത്സരാധിഷ്ഠിത നിരക്കില്‍ നല്‍കുന്നതില്‍ നിന്ന് തടഞ്ഞതിനാല്‍ ലേല നടപടി ഒഴിവാക്കിയിരുന്നു. നന്ദിനി പാലിന്റെ വില ലിറ്ററിന് മൂന്ന് രൂപ വര്‍ധിപ്പിക്കാന്‍ കര്‍ണാടക മന്ത്രിസഭ കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു. അതിനാല്‍ ഏറ്റവും കുറഞ്ഞ തുകയ്ക്ക് ലേലത്തില്‍ ഏര്‍പ്പെട്ടയാള്‍ക്കാണ് നെയ്യിക്ക് കരാര്‍ നല്‍കിയതെന്ന് പറയുന്നു.

 

പ്രതിദിനം ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ ശ്രീവാരി ലഡുകളുടെ രുചി നിര്‍ണയിക്കുന്നതില്‍ നെയ്യിന്റെ ഗുണമേന്മയ്ക്ക് വലിയ പങ്കുണ്ട്. ക്ഷേത്രം കൈകാര്യം ചെയ്യുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോര്‍ഡ്, ഓരോ ആറു മാസത്തിലും നെയ്യ് വിതരണത്തിനായി ടെന്‍ഡര്‍ ക്ഷണിക്കുകയും പ്രതിവര്‍ഷം 5 ലക്ഷം കിലോ നെയ്യ് വാങ്ങുകയും ചെയ്യുന്നു.

തിരുപ്പതിയില്‍ പ്രതിദിനം ഏകദേശം 3.5 ലക്ഷം ലഡുകള്‍ നിര്‍മ്മിക്കപ്പെടുന്നു, ഒരു കഷണം ഉണ്ടാക്കാന്‍ ഏകദേശം 40 രൂപ ചിലവാകും. ലഡുകള്‍ തയ്യാറാക്കാന്‍, പ്രതിദിനം 400-500 കിലോ നെയ്യ്, 750 കിലോ കശുവണ്ടി, 500 കിലോ ഉണക്കമുന്തിരി, 200 കിലോ ഏലക്ക എന്നിവ ആവശ്യമാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button