KeralaLatest NewsNews

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന തലതിരിഞ്ഞ ആശയം തുഗ്ലക്ക് പരിഷ്‌കാരം, രാജ്യത്തോടുള്ള വെല്ലുവിളി: വി.ഡി. സതീശൻ

തുഗ്ലക്ക് പരിഷ്കാരത്തില്‍ നിന്നും കേന്ദ്ര സർക്കാരിന് പിന്തിരിയേണ്ടിവരുമെന്നും ഉറപ്പാണ്

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബില്ലിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തകർക്കുന്ന രീതിയിലാണ് ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന തലതിരിഞ്ഞ ആശയം കേന്ദ്ര സർക്കാർ അടിച്ചേല്‍പ്പിക്കുന്നതെന്നും ഇത് രാജ്യത്തോട് തന്നെയുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷനേതാവ് വാർത്താക്കുറിപ്പില്‍ പറഞ്ഞു.

read also: നീലിമല ‍കയറുന്നതിനിടെ നെഞ്ചുവേദന: ശബരിമല ഡ്യൂട്ടിക്കു പോയ സി.പി.ഒ കുഴഞ്ഞുവീണു മരിച്ചു

വി.ഡി. സതീശന്റെ വാക്കുകൾ ഇങ്ങനെ,

‘ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വ്യത്യസ്തങ്ങളായ സംസ്കാരവും ജീവിത രീതികളും വിവിധ ഭാഷകളുമൊക്കെ ചേർന്നതാണ് ഇന്ത്യ. പ്രാദേശിക രാഷ്ട്രീയ പ്രശ്നങ്ങളും രാഷ്ട്രീയ വിഷയങ്ങളുമുണ്ട്. ഇതൊന്നും പരിഗണിക്കാതെ അധികാരത്തുടർച്ചയുടെ ധാർഷ്ട്യത്തില്‍ ബി.ജെ.പിയും സംഘ്പരിവാറും ജനാധിപത്യം എന്ന ആശയത്തെ തന്നെ അട്ടിമറിക്കുകയാണ്. ജനവിധി ബോധപൂർവം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജനവികാരം ഉയരും. ആ ജനവികാരത്തിന് വഴങ്ങി തുഗ്ലക്ക് പരിഷ്കാരത്തില്‍ നിന്നും കേന്ദ്ര സർക്കാരിന് പിന്തിരിയേണ്ടിവരുമെന്നും ഉറപ്പാണ്.

രാജ്യത്തെ ഫെഡറല്‍ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്രസർക്കാരിന് സർവാധികാരം നല്‍കാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് ബില്ലിന് പിന്നിലെന്നാണ് പിണറായി വിജയൻ പറഞ്ഞത്. ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ വൈവിധ്യ സ്വഭാവത്തെ തച്ചുതകർക്കാനായാണ് ‘ഒറ്റ തെരഞ്ഞെടുപ്പ്’ മുദ്രാവാക്യം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും’ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button