താന്‍ മാത്രമല്ല മമ്മൂട്ടി വരെ മട്ടാഞ്ചേരി മാഫിയയുടെ ഭാഗമാണെന്നാണ് പ്രചരണം, ഇതെല്ലാം സംഘപരിവാര്‍ നരേഷനാണ്: ആഷിഖ് അബു

കൊച്ചി: പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്റെ രൂപീകരണത്തില്‍ ആശയക കുഴപ്പമില്ലെന്ന് സംവിധായകന്‍ ആഷിക് അബു. സംഘടന ഇതുവരെ രൂപീകരിച്ചിട്ടില്ല. ഇതുവരെ നടന്നത് പ്രാഥമിക ചര്‍ച്ചകള്‍ മാത്രം. ഔദ്യോഗിക വാര്‍ത്താ കുറിപ്പ് ഉടന്‍ പുറത്തിറക്കുമെന്ന് ആഷിക് അബു പറഞ്ഞു. സംഘടനയ്ക്ക് വൈകാതെ അന്തിമ രൂപം കൈവരുമെന്ന് ആഷിക് അബു പറഞ്ഞു.

Read Also:നിര്‍ത്തിയിട്ട കാറിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം: പരിശോധനയില്‍ മൂന്ന് ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി

താന്‍ മാത്രമല്ല മമ്മൂട്ടി വരെ മട്ടാഞ്ചേരി മാഫിയയുടെ ഭാഗമാണ് എന്നാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നതെന്ന് ആഷിഖ് അബു പറഞ്ഞു. ഇത് കൃത്യമായും ഒരു സംഘപരിവാര്‍ നരേഷനാണെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമ രംഗത്തെ ജനാധിപത്യവത്കരിക്കുകയാണ് സിനിമ രംഗത്തെ പുതിയ സംഘടനയുടെ ലക്ഷ്യമെന്നും ആഷിഖ് അബു പറഞ്ഞു.

തൊഴിലിടമെന്ന നിലയില്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു മേഖലയായി സിനിമ രംഗം മാറണം. സിനിമ രംഗത്തെ കുറിച്ച് ഭരണകൂടവുമായി, സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചര്‍ച്ച നടത്തുകയും നയം രൂപീകരിക്കുകയും ചെയ്യേണ്ടത് ഇത്തരത്തിലുള്ള സംഘടനയാണ്. അങ്ങനെയൊരു സംഘടനയെ കുറിച്ചുള്ള ആലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആഷിഖ് അബു പറഞ്ഞു.

Share
Leave a Comment