വീടിന്റെ ഐശ്വര്യത്തിനും ദുര്‍ഭാഗ്യങ്ങളകറ്റുന്നതിനും അക്വേറിയം നല്ലതാണെന്നാണ് ഫാംഗ്ഷുയി പ്രകാരം പറയുന്നത്. ഫാംഗ്ഷുയി പ്രകാരം അക്വേറിയം വീട്ടില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അക്വേറിയം പണം കൊണ്ടുവരണമെങ്കില്‍ ഇതില്‍ 5 ഘടകങ്ങളുണ്ടാകണം. വാട്ടര്‍ അതായത് വെള്ളം, വുഡ് അതായത് സസ്യങ്ങള്‍, മെറ്റല്‍ അതായത് അക്വേറിയമുണ്ടാക്കിയതില്‍ ലോഹസാന്നിധ്യം വേണം, എര്‍ത്ത് അതായത് പാറകളോ കല്ലുകളോ മണലോ, ഭൂമിയെ സൂചിപ്പിയ്ക്കുന്ന എന്തെങ്കിലും അക്വേറിയത്തിലുണ്ടാകണം, ഫയര്‍ അതായത് തീ, നല്ല നിറത്തിലെ മീനുകള്‍, അക്വേറിയത്തിലെ ലൈറ്റ് എന്നിവ ഇതില്‍ പെടുന്നു.
പണത്തിനായി അക്വേറിയം തെക്കുകിഴക്കായും ജോലിസംബന്ധമായ ഉയര്‍ച്ചക്കായി വടക്കും ആരോഗ്യത്തിനും കുടുംബസൗഖ്യത്തിനുമായി കിഴക്കും സ്ഥാപിക്കണം. അക്വേറിയം ബെഡ്റൂമിലോ ബാത്റൂമിലോ അടുക്കളയിലോ വയ്ക്കരുത്. ഇവ നല്ലതല്ല. ഫാംഗ്ഷുയി പ്രകാരം അരോവന എന്ന മത്സ്യമാണ് പണത്തിനായി നല്ലത്. എന്നാല്‍ ഇതിന് വില കൂടുതലാണ്. അതുകൊണ്ടുതന്നെ ഗോള്‍ഡ് ഫിഷും മതിയാകും. കോയ് എന്നൊരു മത്സ്യവും അക്വേറിയം പണമെന്ന ഉദ്ദേശത്തില്‍ സൂക്ഷിയ്ക്കുന്നുവെങ്കില്‍ വളര്‍ത്താവുന്ന ഒന്നാണ്.
അക്വേറിയത്തില്‍ എട്ടോ ഒന്‍പതോ മത്സ്യങ്ങളാകാം , ഇതിലൊന്ന് കറുത്ത മത്സ്യമാകണം. അക്വേറിയത്തിലെ വെള്ളം ശുദ്ധമാകണം. ഓക്സിജന്‍ നല്‍കാനുള്ള സജ്ജീകരണങ്ങള്‍ വേണം. മത്സ്യങ്ങളും സസ്യങ്ങളുമെല്ലാം ആരോഗ്യമുള്ളവയാകണം. ഇവയെ സംരക്ഷിക്കുകയും വേണം. ദിവസവും അല്പസമയം അവയ്ക്കൊപ്പം ചെലവഴിയ്ക്കുക. അക്വേറിയത്തിലെ മത്സ്യം ചാവുന്നതു വഴി വീട്ടില്‍ വരാനിരിയ്ക്കുന്ന ദുരന്തത്തെ ഒഴിവാക്കുന്നതാണെന്നാണ് ഫാംഗ്ഷുയി പ്രകാരമുള്ള വിശ്വാസം. പണമാണുദ്ദേശമെങ്കില്‍ സ്ക്വയര്‍ അക്വേറിയവും മറ്റുള്ളവയ്ക്ക് റൗണ്ട് അക്വേറിയവുമാണ് നല്ലത്. അഞ്ചു ഘടകങ്ങളും ഒത്തിണങ്ങിയ അക്വേറിയം വാങ്ങാന്‍ ശ്രമിയ്ക്കുക.
Post Your Comments