നാരങ്ങാവെള്ളത്തിന് ധാരാളം ആരോഗ്യഗുണങ്ങൾ ഉണ്ട് എന്നത് ശരി തന്നെ. എന്നാൽ, ഇത് അധികമായാൽ ദോഷം ഉണ്ടാക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ ആൻഡ് ക്രനിയോഫേഷ്യൽ റിസർച്ച് നടത്തിയ പഠനം അനുസരിച്ച് ഭക്ഷണത്തിൽ ധാരാളം നാരങ്ങാനീര് ഉൾപ്പെടുത്തിയാൽ അത് പല്ലിനെ ദോഷമായി ബാധിക്കുമെന്ന് പറയുന്നു. നാരങ്ങായിൽ ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് അമിതമായാൽ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും.
വായ്പുണ്ണുള്ളവർക്ക് അതിൽ നാരങ്ങ ചേരുമ്പോൾ കൂടുതൽ വഷളാകുന്നു. നാരങ്ങയിലെ സിട്രിക് ആസിഡ് വ്രണത്തെ കൂടുതൽ വഷളാക്കുന്നു. അതിനാൽ, വായ്പ്പുണ്ണ് ഉള്ളപ്പോൾ നാരങ്ങ ഉപയോഗിക്കാതിരിക്കുക. അത് പൂർണ്ണമായും ഭേദമാകും വരെ കാത്തിരിക്കുക
വയറിലെ പ്രോട്ടീനെ വിഘടിപ്പിക്കുന്ന എൻസൈം ആയ പെപ്സിനെ നാരങ്ങ ആക്ടിവേറ്റ് ചെയ്യുന്നു. വയറിലെ ദഹനരസങ്ങൾ അന്നനാളത്തിലെയും തൊണ്ടയിലെയും നിഷ്ക്രിയമായ പെപ്സിൻ മോളിക്യൂളുകളെ സജീവമാക്കുമ്പോൾ നെഞ്ചെരിച്ചിൽ ഉണ്ടാകുന്നു.
നാരങ്ങാനീര് പ്രത്യേകിച്ച്, ചൂടുവെള്ളത്തിൽ കുടിക്കുന്നത് ഡയൂറേറ്റിക് ആയി പ്രവർത്തിക്കുന്നു. ഇത് മൂത്രത്തിന്റെ അളവ് കൂട്ടുകയും നിർജ്ജലിനീകരണം ഉണ്ടാക്കുകയും ചെയ്യുന്നു. ജ്യൂസിലെ നാരങ്ങ നിങ്ങളുടെ ശരീരത്തിലെ ജലത്തെ കൂടി വലിച്ചെടുക്കുന്നു. അപ്പോൾ അധികമുള്ള ഇലെക്ട്രോലൈറ്റും സോഡിയവും പുറത്തു പോകുന്നു. അങ്ങനെ നിർജ്ജലിനീകരണം ഉണ്ടാക്കും.
Post Your Comments