Latest NewsIndiaDevotional

സൂര്യന്‍റെ മകനായ ശനി ആയുസ്സിന്റെ കാരകനാണ്: ഈ ശനീശ്വര ക്ഷേത്രത്തിലെത്തി എണ്ണ അഭിഷേകം നടത്തിയാൽ ..

ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടാവുന്ന കാലഘട്ടമാണ് ശനിയുടെ അപഹാരകാലം. ഒരു വ്യക്തിയുടെ ജീവിത കാലഘട്ടമെടുത്താൽ മന:പ്രയാസം, കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം എന്നിവയെല്ലാം ശനിദോഷ സമയത്തു സംഭവിക്കാം. സൂര്യന്‍റെ മകനായ ശനി ആയുസ്സിന്റെ കാരകനാണ്. ശനി അനുകൂലമല്ലാത്ത സ്ഥാനങ്ങളില്‍ നിൽക്കുന്നതിനെയാണു കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നെല്ലാം പറയുന്നത്. ശനിദോഷങ്ങളകറ്റാൻ ശനിക്ഷേത്രദർശനം നടത്തി വഴിപാടുകൾ നടത്തുന്നത് നല്ലതാണ്. ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ശനീശ്വര ക്ഷേത്രമാണ് മഹാരാഷ്ട്രയിലെ ശനിഷിംഗ്നാപൂർ ക്ഷേത്രം.

5 അടിയോളം ഉയരമുള്ള കൃഷ്ണശിലയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ . ചുറ്റുമതിലോ മേൽക്കൂരയോ ശ്രീകോവിലോ ഒന്നുമില്ലാതെയാണ് പ്രതിഷ്ഠാസ്ഥാപനം . ഐതിഹ്യപ്രകാരം നാട്ടിൽ വൻ നാശനഷ്ടങ്ങളുണ്ടാക്കിയ പ്രളയത്തിന് ശേഷം ലഭിച്ച കൃഷ്ണശില ഗ്രാമീണർ കമ്പ് കൊണ്ടു ചുരണ്ടിയപ്പോൾ അതിൽ നിന്നും രക്തം പൊടിയുകയും പിന്നീട് അവരുടെ സ്വപ്നത്തിൽ ശനീശ്വരന്റെ ദർശനം ലഭിക്കുകയും ഇന്ന് കാണത്തക്കരീതിയിൽ ക്ഷേത്രം പണിയാൻ തീരുമാനിക്കുകയും ചെയ്തു. എല്ലാ ശനിയാഴ്ചകളും അമാവാസി ദിനങ്ങളും ഇവിടെ വിശേഷമാണ്.

എല്ലാ ശനിയാഴ്ചകളും അമാവാസി ദിനങ്ങളും ഇവിടെ വിശേഷമാണ്. ശനിദോഷങ്ങളകറ്റി തൊഴിലും സുഖവും കൈവരുത്തുന്നതിനായി നൂറുകണക്കിനാളുകളാണ് ഈ ക്ഷേത്രത്തിൽ എത്തുന്നത്. ഭക്തർ കൊണ്ടുവരുന്ന എണ്ണ പ്രധാനവിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നതാണ് പ്രധാന വഴിപാട്‌.എല്ലാ ആപത്തുകളിൽ നിന്നും ശനീശ്വരൻ തങ്ങളെ രക്ഷിച്ചു കൊള്ളുമെന്ന വിശ്വാസത്തിൽ ഈ നാട്ടിലെ വീടുകൾക്കൊന്നും വാതിലുകൾ ഇല്ല എന്ന പ്രത്യേകതയും ഉണ്ട്.  മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ നെവാസ എന്ന പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. റോഡ്, റെയിൽ, വ്യോമ ഗതാഗത സൗകര്യങ്ങളെല്ലാം ലഭ്യമായ പ്രദേശമാണ് അഹമ്മദ് നഗർ.

shortlink

Post Your Comments


Back to top button