ചെന്നൈ: വനിത ഹോസ്റ്റലില്‍ തീപിടിത്തം. രണ്ട് പേര് മരിച്ചു. ശരണ്യ, പരിമളം എന്നീ രണ്ട് യുവതികളാണ് മരിച്ചത്. പൊള്ളലേറ്റ അഞ്ച് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ ഒരാള്‍ അധ്യാപികയാണ്. ഹോസ്റ്റലിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടം എന്നാണ് പ്രാഥമിക നിഗമനം.
Read Also: സീറ്റ് മാറിയിരിക്കാൻ പറഞ്ഞതിന് കെഎസ്ആർടിസി കണ്ടക്ടർക്ക് ക്രൂരമർദ്ദനം: നാലുപേർ അറസ്റ്റിൽ
മധുരയിലെ പെരിയാര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ഇന്ന് രാവിലെയാണ് സംഭവം. തീപിടിത്തത്തിന് പിന്നാലെ പ്രദേശത്ത് കനത്ത പുക നിറഞ്ഞു. വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ഗവണ്മെന്റ് രാജാജി ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments