മലയാളികൾക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു പ്രഭാത ഭക്ഷണമാണ് വെള്ളയപ്പം അല്ലെങ്കിൽ കള്ളപ്പം. കള്ളപ്പത്തിന്റെ കൂടെ മട്ടൻ സ്റ്റ്യൂവും എളുപ്പത്തിൽ ഉണ്ടാക്കാം. തയ്യാറാക്കേണ്ട രീതി ഇങ്ങനെ,
1. വെള്ളയപ്പം/കള്ളപ്പം
ചേരുവകള്‍
പച്ചരി ————കാല്‍ കിലോ
തേങ്ങാ———– 1 എണ്ണം
യീസ്റ്റ്———— ഒരു നുള്ള്
പഞ്ചസാര—— 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്———— പാകത്തിന്
ചോറ് ———-3, 4 ടേബിള്‍ സ്പൂണ്‍
തേങ്ങാ തിരുമ്മിയത് —- അരമുറി (രാവിലെ അരച്ച് ചേര്‍ക്കാന്‍)
ജീരകം ——ഒരു നുള്ള് (ഇത് അരയ്ക്കുന്നത് ഓരോരുത്തരുടെ ഇഷ്ടം)
ഉള്ളി—- ചെറുത് ഒന്ന്
പാകം ചെയ്യുന്ന വിധം
പച്ചരി എട്ടു മണിക്കൂര്‍ എങ്കിലും കുതിര്‍ക്കാന്‍ വയ്ക്കുക. കുതിര്‍ത്തതിനു ശേഷം അരി കഴുകി വാരി മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. അരയ്ക്കുമ്പോള്‍ ഒരു കപ്പ് തേങ്ങയും, ചോറും യീസ്റ്റും കൂടി അരയ്ക്കണം. കൂടെ ഒരു കുഞ്ഞുള്ളിയും ഒരു നുള്ള് ജീരകം കൂടി അരച്ച് ചേര്‍ക്കാം. അരി അരച്ചത് പൊങ്ങുവാന് വേണ്ടി ഏറ്റവും കുറഞ്ഞത് 8 മണിക്കൂര്‍ വയ്ക്കണം. അപ്പം ചുടുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പ് അരമുറി തേങ്ങാ തിരുമ്മിയത് അരച്ച് ചേര്‍ക്കണം. തേങ്ങ അരയ്ക്കുമ്പോള്‍ നേര്‍മ്മയായി അരയേണ്ട ആവശ്യം ഇല്ല. ഇനി പാകത്തിന് ഉപ്പും പഞ്ചസാരയും ചേര്‍ത്തു നന്നായി ഇളക്കി വയ്ക്കുക. രണ്ടു മണിക്കൂറിനു ശേഷം വെള്ളയപ്പം ചുട്ടെടുക്കാം. ഇങ്ങനെ ഉണ്ടാക്കിയാല്‍ രുചിയും മയവും കിട്ടും.
2 മട്ടണ്‍ സ്റ്റ്യൂ
ചേരുവകള്‍
മട്ടണ്‍————- ഒരു കിലോ (ചെറിയ കഷണങ്ങളായി മുറിച്ചത്)
ഉരുളക്കിഴങ്ങ്———– രണ്ടെണ്ണം (ചെറിയ ചതുരത്തില്‍ കഷണങ്ങളാക്കിയത്)
കാരറ്റ്————– ഒരെണ്ണം (ചെറിയ ചതുരത്തില്‍ കഷണങ്ങളാക്കിയത്)
സവാള————- രണ്ടെണ്ണം (ചതുരത്തില്‍ അരിഞ്ഞത്)
ഇഞ്ചി————— അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി ——–അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് ————-രണ്ടായി കീറിയത് അഞ്ചെണ്ണം
കറുവപ്പട്ട———- രണ്ടു ചെറിയ കഷണം
ഏലക്കാ———— 4, 5 എണ്ണം
ഗ്രാമ്പൂ ———–4 എണ്ണം
കുരുമുളക് (പൊടിക്കാത്തത്) ——-ഒരു ടീസ്പൂണ്‍
പെരുംജീരകം …………ഒരു നുള്ള്
തേങ്ങാപ്പാല്‍ ———–ഒരു കപ്പ് (കട്ടിയുള്ളത്)
തേങ്ങാപ്പാല്‍——– മൂന്നു കപ്പ് (കട്ടി കുറഞ്ഞത്)
ഉപ്പ്————- പാകത്തിന്
കറിവേപ്പില———– രണ്ട് തണ്ട്
പാകം ചെയ്യുന്ന വിധം
ഒരു പാനില്‍ എണ്ണ ചൂടായതിനു ശേഷം കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, കുരുമുളക്, പെരുംജീരകം എന്നിവ നന്നായി വഴറ്റുക. ഇനി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ കൂടെ ചേര്‍ത്തു നല്ലതുപോലെ വഴറ്റുക. ഇതിലേക്ക് മട്ടണ്‍ കഷണങ്ങള്‍ കൂടി ചേര്‍ത്തിളക്കി കട്ടി കുറഞ്ഞ തേങ്ങാപ്പാലില്‍ വേവിയ്ക്കുക. ഏകദേശം പകുതി വേവ് ആകുമ്പോള്‍ കാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ത്തു വീണ്ടും വേവിയ്ക്കുക. നന്നായി വെന്തു കഴിയുമ്പോള്‍ കട്ടികൂടിയ തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കുക. ഈ തേങ്ങാപ്പാല്‍ തിളയ്ക്കാന്‍ അനുവദിയ്ക്കരുത്. രണ്ടു മിനിറ്റ് ചൂടാക്കിയതിനു ശേഷം അടുപ്പില്‍ നിന്നും വാങ്ങുക. നല്ല രുചികരമായ മട്ടണ്‍ സ്റ്റ്യൂ തയ്യാര്‍.
Post Your Comments