Latest NewsNews

സ്‌കൂളിന്റെ ഡോര്‍മെട്രിയില്‍ തീപിടിത്തം: 17 കുട്ടികള്‍ പൊളളലേറ്റ് മരിച്ചു

14 കുട്ടികള്‍ക്ക് പൊളളലേറ്റിട്ടുണ്ട്

നെയ്‌റോബി: പ്രൈമറി സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ 17 കുട്ടികള്‍ പൊളളലേറ്റ് മരിച്ചു. സെൻട്രല്‍ കെനിയയിലെ കെയ്‌നി ഹില്‍സൈഡ് എൻഡാർഷ പ്രൈമറി സ്‌കൂളിൽ പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.

read also: ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങിമരിച്ചു

14 കുട്ടികള്‍ക്ക് പൊളളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്താൻ കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ ഉത്തരവിട്ടു. 156 കുട്ടികളാണ് ഡോർമെട്രിയില്‍ ഉണ്ടായിരുന്നത്. 824 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ 316 പേരാണ് ഡോർമെട്രികളില്‍ താമസിക്കുന്നത്. തലസ്ഥാനമായ നെയ്‌റോബിയില്‍ നിന്ന് 150 കിലോമീറ്റർ അകലെയാണ് ദുരന്തമുണ്ടായ സ്‌കൂള്‍. ഏതാനും കുട്ടികളെ കാണാതായിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

shortlink

Post Your Comments


Back to top button