KeralaLatest NewsNews

പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ ദീപോത്സവം ആഘോഷമാക്കാന്‍ യോഗി സര്‍ക്കാര്‍: 25 ലക്ഷം ദീപങ്ങള്‍ തെളിയും

ലക്‌നൗ: ഈ വര്‍ഷത്തെ ദീപോത്സവത്തില്‍ അയോദ്ധ്യയിലെ പുണ്യഭൂമിയില്‍ തെളിയുന്നത് 25 ലക്ഷം ദീപങ്ങള്‍. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ ദീപോത്സവം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഒക്ടോബര്‍ 28-നാണ് നാല് ദിവസത്തെ ദീപോത്സവം ആരംഭിക്കുന്നത്.

Read Also: സീരിയൽ, സിനിമാ നടനും ഡബ്ബിങ് ആർടിസ്റ്റുമായ വി പി രാമചന്ദ്രൻ അന്തരിച്ചു

ഭക്തിയും സന്തോഷവും നിറയുന്ന ദിവസങ്ങളില്‍ രാം കി പെയ്ഡിയിലും നയാഘട്ടിലും ഉള്‍പ്പടെ വിവിധ ഘട്ടുകളിലായി 25 ലക്ഷത്തിലേറെ ദീപങ്ങളാകും തെളിയുക. പ്രധാന ക്ഷേത്രങ്ങള്‍ ഉള്‍പ്പടെ അയോദ്ധ്യധാം മുഴുവന്‍ അലങ്കരിക്കും. നഗരത്തിലെ 500-ലധികം പ്രധാന സ്ഥലങ്ങളില്‍ പ്രത്യേക ലൈറ്റുകളാല്‍ അലങ്കരിക്കും. അയോധ്യയിലുടനീളം 20 കലാപരമായ ഇന്‍സ്റ്റാളേഷനുകള്‍ സ്ഥാപിക്കും.

ഓരോ ദിവസവും ഒന്നിലധികം ഷിഫ്റ്റുകളിലായി സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. 45 മിനിറ്റ് നീളുന്നതാണ് പ്രധാന പരിപാടി. 100-ലധികം കലാകാരന്മാരാണ് രാം കി പൈഡിയില്‍ പരിപാടികള്‍ സംഘടിപ്പിക്കുക. ശ്രീരാമ ഭഗവാന്റെ ജീവിതത്തിലെ പ്രധാന ഏടുകളാണ് അവതരിപ്പിക്കുക. ലേസര്‍ ഷോ, മള്‍ട്ടിമീഡിയ പ്രൊഡക്ഷനുകള്‍, വെടിക്കെട്ട് എന്നിവയും അരങ്ങേറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button