Latest NewsKeralaMollywoodNewsEntertainment

ഒരാള്‍ കെട്ടിപ്പിടിച്ച്‌ ഉമ്മ വെച്ചാല്‍ നമ്മള്‍ ഉടനെ സെല്‍ഫിയെടുക്കുമോ? എങ്ങനെയാണ് തെളിവ് കാണിക്കുക: വിമർശനവുമായി ഷീല

ഡബ്ല്യുസിസിയോട് ഒരുപാട് ബഹുമാനമുണ്ട്

ലൈംഗിക അതിക്രമണങ്ങളില്‍ തെളിവ് ചോദിക്കുന്നത് വിമർശിച്ച് നടി ഷീല. ഒരാള്‍ ഓടി വന്ന് കെട്ടിപ്പിടിച്ച്‌ ഉമ്മ വെച്ചാല്‍ തെളിവായി ഉടനെ സെല്‍ഫിയെടുക്കുമോ എന്നാണ് താരം ചോദിക്കുന്നത്. സ്വന്തം കരിയർ നഷ്ടപ്പെടുത്തി ഇത്തരം പ്രശ്നങ്ങൾക്ക് എതിരെ പോരാടിയ ഡബ്ല്യുസിസിയോട് ബഹുമാനമുണ്ടെന്നും ഷീല കൂട്ടിച്ചേർത്തു.

read also: നവജാതശിശുവിനെ അമ്മയും കാമുകനും ചേര്‍ന്ന് ശ്വാസം മുട്ടിച്ച്‌ കൊന്നു, വീട്ടിൽ കുഴിച്ചുമൂടി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ടിവിയില്‍ ഇതൊക്കെ കണ്ടപ്പോള്‍ എനിക്ക് ഭയങ്കര അത്ഭുതവും സങ്കടവും തോന്നി. പരാതിയുമായി പൊലീസിൻ്റെ അടുത്ത് പോയാലും കോടതിയില്‍ പോയാലും എന്താണ് തെളിവ് എന്നാണ് ചോദിക്കുന്നത്. ഒരാള്‍ ഓടി വന്ന് കെട്ടിപ്പിടിച്ച്‌ ഉമ്മ വെച്ചാല്‍ നമ്മള്‍ ഉടനെ സെല്‍ഫിയെടുക്കുമോ. ഒന്നുകൂടി ഉമ്മ വെക്കൂ, തെളിവിനായി സെല്‍ഫി എടുക്കട്ടെ എന്ന് ചോദിക്കുമോ. അങ്ങനെയൊന്നും പറയില്ല. പണ്ടൊക്കെ ആരെങ്കിലും ലാൻഡ് ഫോണിലൂടെ വിളിച്ച്‌ വല്ലതും പറഞ്ഞാല്‍ റെക്കോഡ് ചെയ്ത് വെക്കാനാകുമോ. എങ്ങനെയാണ് തെളിവ് കാണിക്കുക.’

‘ഡബ്ല്യുസിസിയോട് ഒരുപാട് ബഹുമാനമുണ്ട്. അവർ എത്രയാണ് പോരാടുന്നത്. ഡബ്ല്യുസിസിയില്‍ ഉള്ള നടികളുടെ കരിയർ തന്നെ പോയി. എന്ത് സൗന്ദര്യവും കഴിവും ഉള്ളവരാണ്. അവരുടെ കരിയർ പോയല്ലോ. ഇതിന് വേണ്ടി അവരെന്തെല്ലാം ചെയ്തു’- ഷീല ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button