
കൊച്ചി: ഒരാളെ സമൂഹത്തിന് മുന്നില്‍ നാണംകെടുത്താനുള്ള തമാശക്കളിയല്ല വെളിപ്പെടുത്തലുകളെന്ന് നടി രേവതി. മലയാളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് വെറും മീടൂ വെളിപ്പെടുത്തലുകള്‍ അല്ല. അതിനപ്പുറത്തേക്ക് ഇത് വളര്‍ന്നു കഴിഞ്ഞു… അടുത്ത തലമുറയ്ക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കാനുള്ള പോരാട്ടമാണിതെന്ന് രേവതി പറഞ്ഞു. സംവിധായകന്‍ രഞ്ജിത്ത് യുവാവിന്റെ നഗ്‌നചിത്രങ്ങള്‍ തനിക്ക് അയച്ചുവെന്ന ആരോപണം താരം നിഷേധിച്ചു. തനിക്ക് അത്തരം ഫോട്ടോകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ അക്കാര്യത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നും രേവതി പറഞ്ഞു.
Read Also: ഓടുന്ന ബസില്‍ കണ്ടക്ടറെ കുത്തിക്കൊന്നു, പ്രതി ഇറങ്ങിയോടി : നടുക്കുന്ന സംഭവം നടന്നത് എറണാകുളത്ത്
‘ഹേമ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം. സുരക്ഷിതമായ തൊഴിലിടം മാത്രമല്ല, തുല്യ വേതനം കൂടി നല്‍കുന്ന ഒരു ഇടമായി മാറ്റാനാണ് ശ്രമിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകുതി ലൈംഗികചൂഷണങ്ങളെക്കുറിച്ചാണെങ്കിലും മറു പകുതി ഇന്‍ഡസ്ട്രിയിലെ മറ്റു പ്രശ്‌നങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അതും ലൈംഗികചൂഷണം ചര്‍ച്ച ചെയ്യപ്പെടുന്നതു പോലെ ഗൗരവകരമായ വിഷയമാണ്’, രേവതി പറഞ്ഞു.
Post Your Comments