KeralaLatest NewsNews

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: അര്‍ജുൻ ആയങ്കി ഉൾപ്പെടെ എട്ട് സിപിഎം പ്രവർത്തകർക്ക് അഞ്ച് വർഷം തടവ്

പ്രതികള്‍ക്ക് 5 വർഷം തടവ് ശിക്ഷ കൂടാതെ 25000 രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്.

കൊച്ചി : കണ്ണൂർ അഴിക്കോട് വെള്ളക്കല്‍ ഭാഗത്തുവച്ച് ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസില്‍ അർജുൻ ആയങ്കി ഉള്‍പ്പെടെ എട്ട് സിപിഎം പ്രവർത്തകർക്ക് അഞ്ച് വർഷം തടവ്. അർജുൻ ആയങ്കി, സജിത്ത്, ജോബ് ജോണ്‍സണ്‍, സുജിത്ത്, ലജിത്ത്, സുമിത്ത്, കെ ശരത്ത്, സി സായൂജ് എന്നീ സിപിഎം പ്രവർത്തകർക്ക് കണ്ണൂർ അഡിഷണല്‍ സെഷൻസ് കോടതി ജഡ്ജി രഘുനാഥ് ആണ് ശിക്ഷ വിധിച്ചത്.

read also: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി

2017 നവംബർ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിജെപി പ്രവർത്തകരായ നിഖില്‍, നിതിൻ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. വധിക്കണമെന്ന ലക്ഷ്യത്തോടെ ഇവരെ ഇരുമ്പുവടികൊണ്ടും വാളുകൊണ്ടും ആക്രമിക്കുകയായിരുന്നു.

പ്രതികള്‍ക്ക് 5 വർഷം തടവ് ശിക്ഷ കൂടാതെ 25000 രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button