News

അ​ഗ്നിക്കിരയായത് നൂറ്റാണ്ട് പഴക്കമുള്ള നാലുകെട്ട്; പൂർണമായും തടിയിൽ നിർമ്മിച്ച വീട് കത്തിചാമ്പലായി

ഹരിപ്പാട്: കഴിഞ്ഞ ദിവസം ഹരിപ്പാട്ട് അ​ഗ്നിക്കിരയായത് നൂറ്റാണ്ട് പഴക്കമുള്ള നാലുകെട്ട്. കരുവാറ്റ അഞ്ചാം വാർഡ് ആഞ്ഞിലിവേലിൽ മാത്യു ജോർജിന്റെ കുടുംബ വീടാണ് കത്തിയമർന്നത്. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് നാലുകെട്ടിൽ അ​ഗ്നിബാധയുണ്ടായത്.

സംഭവം ശ്രദ്ധയിൽപെട്ടതിന് പിന്നാലെ ഹരിപ്പാട് അഗ്നിശമനസേനാ വിഭാഗത്തെ വിവരം അറിയിച്ചിരുന്നു.കായംകുളത്ത് നിന്ന് ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റും ഹരിപ്പാട് നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

150 വർഷം പഴക്കമുള്ള ഈ നാലുകെട്ട് പൂർണമായും തടിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് തൊട്ടടുത്ത് തന്നെയാണ് മാത്യു ജോർജും കുടുംബവും താമസിച്ചിരുന്നത്.

shortlink

Post Your Comments


Back to top button