KeralaLatest NewsNewsCrime

സ്വവര്‍ഗാനുരാഗത്തില്‍ നിന്ന് പിന്മാറിയ യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു: ആത്മഹത്യാ ശ്രമം നടത്തി 42കാരി

പോലീസ് എത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്

ആലപ്പുഴ: സ്വവർഗാനുരാഗത്തില്‍ നിന്ന് പിന്മാറിയ യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രദർശിപ്പിച്ച സംഭവത്തില്‍ പരാതിയില്‍ കട്ടപ്പന സ്വദേശിനിക്കെതിരെ കേസെടുത്തു. 32 കാരിയായ കട്ടപ്പന സ്വദേശിനി നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച പേരില്‍ മനംനൊന്ത് ആലപ്പുഴ സ്വദേശിനിയായ 42 കാരി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ബന്ധുക്കള്‍ വിവരം നല്‍കിയതിനെ തുടർന്ന് പോലീസ് എത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

read also: കൊച്ചി കപ്പല്‍ശാലയില്‍ പ്രതിരോധ കപ്പലുകളുടെ വിവരങ്ങള്‍ ജീവനക്കാരനില്‍ നിന്നും ചോര്‍ന്നു: സ്ഥലത്ത് എന്‍ഐഎ പരിശോധന

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി സംഭവത്തെ വെളിപ്പെടുത്തിയത്. ആറു വർഷം മുമ്പ് ഭർത്താവ് മരിച്ച ആലപ്പുഴ സ്വദേശിനി സാമൂഹിക മാധ്യമത്തിലൂടെ കട്ടപ്പനയിലെ യുവതിയുമായി സൗഹൃദത്തിലായി എന്നും, പിന്നീട് അത് സ്വവർഗാനുരാഗത്തിലേക്ക് വഴിമാറുകയായിരുന്നു. എന്നാല്‍ ആലപ്പുഴ സ്വദേശിനി ബന്ധത്തില്‍ നിന്ന് പിന്മാറിയതിൽ പ്രകോപിതയായ യുവതി ഞായറാഴ്ച വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും എന്നോടൊപ്പം വന്നില്ലെങ്കില്‍ ഫോണിലുള്ള നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ യുവതിയുടെ ചില ബന്ധുക്കള്‍ക്ക് ചിത്രങ്ങള്‍ അയച്ചു കൊടുത്തു. ഇതില്‍ മനം നൊന്താണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്. സംഭവത്തിൽ പോലീസ് കേസ് എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button