Latest NewsLife StyleHealth & Fitness

വീട്ടിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരം കാൻസറിനെ തുരത്തണം: മുന്നറിയിപ്പുമായി ഡോക്ടർമാർ

തിരുവനന്തപുരം: കേരളത്തിൽ വർദ്ധിച്ചു വരുന്ന കാൻസർ രോഗികളുടെ എണ്ണം കണക്കിലെടുത്തു കാൻസറിനെ തുരത്താൻ മുന്നറിയിപ്പുമായി ഡോക്ടർമാർ. ഇത്തവണ വീടുകളിലെ നിത്യോപയോഗ വസ്തുക്കളില്‍ ഒളിഞ്ഞിരിക്കുന്ന കാൻസറിനെ എങ്ങനെ തുരത്താമെന്നു ചൂണ്ടി കാട്ടുകയാണ് തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിലെ ഡോക്ടർമാർ.

ഉപ്പ്, പഞ്ചസാര, പുളി, മോര്, പാൽ, വിനെഗർ (അഥവാ സൊർക), അച്ചാർ, ഉണക്കമുന്തിരി, ഈത്തപ്പഴം, ശർക്കര, കുടംപുളി എന്നീ സാധനങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ടു സൂക്ഷിക്കുന്നത് കാൻസർ ബാധിക്കാനുള്ള സാദ്ധ്യത കൂട്ടുന്നു. അലുമിനിയം . പാത്രങ്ങളിൽ പാൽ, മോര് മുതലായവ കാച്ചി ഉപയോഗിക്കുന്നതും, കറി വെയ്ക്കുന്നതും കാൻസർ വരാനുള്ള കാരണമാകുന്നു. അലുമിനിയം ചൂടാവുന്ന സമയത്തു അലുമിനിയം സൾഫേറ്റ് എന്ന രാസ വസ്തു ഭക്ഷണത്തിൽ കലരുന്നതാണ് കാരണം.

പ്രഷർ കുക്കറാണ് ഇതിലെ മുഖ്യ വില്ലൻ. കുറച്ചു നാളുകൾ ഉപയോഗിച്ച കുക്കറിനുള്ളിൽ കുഴികള്‍ ഉണ്ടെങ്കില്‍ അതിലെ രാസവസ്തുക്കൾ ശരീരത്തിൽ എത്തിയിട്ടുണ്ടാകും. ഇവ നമ്മളെ മാത്രമല്ല വരും തലമുറയെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇതിനു പ്രതിവിധിയായി അലുമിനിയം പാത്രങ്ങൾക്ക് പകരം ചില്ല് പത്രങ്ങളോ ചെമ്പു പാത്രങ്ങളോ ഉപയോഗിക്കുന്നതിലൂടെയും, പ്ലാസ്റ്റിക് ഒഴിവാക്കുന്നന്നതിലൂടെയും കാന്സറിനെ ഒരു പരിധി വരെ തടയാമെന്ന പ്രതിവിധിയാണ് ഡോക്ടർ മുന്നോട്ടുവെക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button