കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലുവര്‍ഷം സര്‍ക്കാര്‍ പൂഴ്ത്തിവെച്ചുവെന്ന് നടന്‍ ഹരീഷ് പേരടി. നട്ടെല്ലുള്ള ചില പെണ്ണുങ്ങള്‍ നടത്തിയ പോരാട്ടം ഒടുവില്‍ ഫലം കണ്ടുവെന്നും ഹരീഷ് പേരടി പറഞ്ഞു. റിപ്പോര്‍ട്ടിനുമേല്‍ നടപടി എടുത്താലേ ഈ സര്‍ക്കാര്‍ ഇടതുപക്ഷ സര്‍ക്കാരാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: റഷ്യന്‍ സൈനിക സംഘത്തിനു നേരെ യുക്രൈന്‍ ഷെല്ലാക്രമണം: തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു
അതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടാനല്ല ഡബ്ല്യുസിസി ആവശ്യപ്പെട്ടതെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ രേവതി പറഞ്ഞു. മൊഴി കൊടുത്ത സ്ത്രീകളും പുരുഷന്മാരുമായ എല്ലാവരുടേയും സ്വകാര്യത പൂര്‍ണമായി സംരക്ഷിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് രേവതി പറഞ്ഞു. സ്വകാര്യത മാനിക്കപ്പെടുമെന്ന് കരുതി തന്നെയാകും പലരും മൊഴി കൊടുത്തിട്ടുണ്ടാകുക. ആര്‍ക്കെങ്കിലുമെതിരെ ഭീഷണി വരാനോ ഭീഷണിപ്പെടുത്താനോ വേണ്ടിയല്ല റിപ്പോര്‍ട്ടെന്നും രേവതി പറഞ്ഞു.
Post Your Comments