തിരുവനന്തപുരം : രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ബന്ദ്. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയ്ക്കെതിരെ നാളെ രാജ്യമൊട്ടാകെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സംവരണ്‍ ബച്ചാവോ സംഘർഷ് സമിതി.
ഈ ബന്ദ് കേരളത്തെ ബാധിക്കുമോ എന്നാണു പലരും ചർച്ച ചെയ്യുന്നത്. വടക്കെ ഇന്ത്യ കേന്ദ്രീകരിച്ചാണ് പ്രധാനമായും ബന്ദിന് സാധ്യതയുള്ളത്. ബിഎസ്പിയുടെ ഉപസംഘടനകളാണ് ബന്ദിന് നേതൃത്വം നല്‍കുന്നത്. അതേസമയം കേരളത്തില്‍ ഭാരത് ബന്ദ് വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് വിലയിരുത്തല്‍. ഭാരത് ബന്ദിനോട് അനുഭാവവും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് റാലികളും യോഗങ്ങളും നടക്കും.
ഓഗസ്റ്റ് 20-ാം തീയതി ശ്രീനാരയണ ഗുരു ജയന്തിയോട് അനുബന്ധിച്ച് ബെവ്കോ പ്രവർത്തിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ നാളെ ബന്ദ് പ്രമാണിച്ച് ബെവ്കോ തുറന്ന് പ്രവർത്തിക്കുമോ എന്ന് ഇതുവരെ സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ അറിയിപ്പ് നല്‍കിട്ടില്ല
Post Your Comments