ബഗള എന്ന വാക്കിന്റെ അര്‍ഥം ശക്തിയുള്ളവള്‍ എന്നാണ്. ബഗല അല്ലെങ്കില്‍ വഗല എന്ന വാക്കിന്റെ പാഠാന്തരമാണ് ബഗള എന്ന് കരുതാവുന്നതാണ്. ബഗള എന്നാല്‍ കടിഞ്ഞാണ്‍ ഇടുന്ന ശക്തി എന്ന് ശതപഥ ബ്രാഹ്മണത്തില്‍ പറയുന്നു. വാക്കിനെ പോലും സ്തംഭിപ്പിക്കുന്ന, ശക്തിയുടെ പരമോച്ചമായ ചാലക ശക്തിയാണ് ദേവി ബഗളാ മുഖി. ദശ മഹാ വിദ്യകളില്‍ എട്ടാമത്തെ രൂപമാണ് ബഗളാമുഖി.bagalamukhi 1
കാളീ താരാ മഹാവിദ്യാ ഷോഡശീ ഭുവനേശ്വരീ
ഭൈരവീ ഛിന്നമസ്താ ച വിദ്യാ ധൂമാവതീ തഥാ
ബഗളാ സിദ്ധവിദ്യാ ച മാതംഗീ കമലാത്മികാ
ഏഷാ ദശമഹാവിദ്യാ സിദ്ധവിദ്യാ പ്രകീര്‍ത്തിതാ
കാളി, താര, ഷോഡശി, ഭുവനേശ്വരി,ഭൈരവി, ഛിന്നമസ്ത, ധൂമാവതി, ബഗളാമുഖി, മാതംഗി, കമല എന്നിവരാണ് ദശമഹാ വിദ്യകള്‍ എന്ന് അറിയപ്പെടുന്നത്.
എത്ര കഠിനമായ എതിര്‍പ്പിനെയും അനുകൂലമാക്കി മാറ്റുവാനും ക്രോധത്തെ ശമിപ്പിക്കുവാനും ദുര്‍ഗുണങ്ങളെ സത്ഗുണങ്ങള്‍ ആക്കുവാനും നേരും പ്രശസ്തിയും നല്‍കുവാനും ദേവിക്ക് കഴിയും. ഉപാസകന്റെ മാര്‍ഗത്തിന് തടസ്സമാകുന്ന സകല പ്രതിബന്ധങ്ങളെയും ദേവി തകര്‍ത്ത് തരിപ്പണമാക്കും. പ്രകൃതി ശക്തികളെ പോലും അനുകൂലമാക്കാം. മത്സരങ്ങളില്‍ വിജയിക്കാം. പേരും പ്രശസ്തിയും നേടാം. എല്ലാറ്റിനും ബഗളാമുഖിയുടെ അനുഗ്രഹം മാത്രം മതി. ദേവിയുടെ പതി എകവക്ത്ര മഹാ രുദ്രനാണ്. മഞ്ഞ നിറമുള വസ്ത്രങ്ങള്‍ ധരിച്ച ദേവി പീതാംബര എന്നും അറിയപ്പെടുന്നു.ബഗളാമുഖി പൂജ സാധാരണയായി ചെയ്യുന്നത് ശത്രു ദോഷ പരിഹാരത്തിനായിട്ടാണ്.
ആരാണ് നമ്മുടെ ശത്രു?
നമ്മുടെ ജാതക ദോഷമോ ചാരവശാലുള്ള ദോഷഫലങ്ങലോ മൂലമല്ലാതെ ചില ശത്രു പ്രാർത്ഥനകളുടെ ഫലം നമ്മളിൽ ദോഷാനുഭവങ്ങൾ ഉണ്ടാക്കുവാന്‍ സാധ്യതയുണ്ട്. നമ്മുടെ പ്രാർത്ഥനയുടെ ചിന്താതരംഗങ്ങളേക്കാൾ, എതിർ പ്രാർത്ഥനയുടെ ചിന്താതരംഗ ങ്ങൾക്ക് ശക്തി ഉണ്ടാകുമ്പോഴാണ് ഇത്തരം ദുരനുഭവങ്ങൾ പ്രത്യക്ഷപ്പെടുന്നത് എന്ന് മനസ്സിലാക്കാം.
ചിലപ്പോള്‍ നാം തന്നെ നമ്മുടെ ശത്രുവാകാം. നമ്മുടെ തന്നെ ചില തീരുമാനങ്ങൾ തെറ്റായി വരികയും തന്മൂലം അവയുടെ ദോഷഫലങ്ങൾ നമ്മിൽ പ്രതിഫലിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ നമ്മുടെ വാക്കുകളോ പ്രവർത്തികളോ തന്നെ നമുക്ക് പ്രതികൂലമായി ഭവിക്കാം.
നമ്മള്‍ അറിഞ്ഞോ അറിയാതെയോ ചെയ്ത ദുഷ്കര്‍മങ്ങള്‍ നമ്മുടെ ശത്രുവാകാം. ജാതകവശാലോ ചാരവശാലോ നമ്മുടെ പ്രതികൂല ഗ്രഹങ്ങള്‍ നമ്മുടെ ശത്രുവാകാം. എപ്രകാരമുള്ള അനിഷ്ടാനുഭവങ്ങള്‍ക്കും ബഗളാമുഖി പൂജ പരിഹാരാനുഭവം നല്‍കും എന്നത് നിശ്ചയമാണ്.
കഠിന പ്രതിബന്ധങ്ങള്‍ അകലുവാനും, കടുത്ത മത്സരാദികളില്‍ വിജയിക്കുവാനും പാപഗ്രഹങ്ങളുടെ അനിഷ്ട സ്ഥിതിയും ദശാപഹാരങ്ങളും മൂലമുള്ള ജാതക ദോഷങ്ങള്‍ അകലുവാനും ബഗളാമുഖീപൂജ അത്യന്തം ഗുണകരമാണ്. പല വിധ പ്രാര്‍ഥനകളും പരിഹാരങ്ങളും ചെയ്തിട്ടും ഫലം കാണാത്ത പല പ്രശ്നങ്ങളും ബഗളാമുഖീപൂജയാല്‍ പരിഹൃതമായ പല അനുഭവങ്ങള്‍ ഉണ്ട്.
Post Your Comments