Latest NewsNewsIndia

കേണല്‍ മൻപ്രീത് സിംഗിന് മരണാനന്തര ബഹുമതിയായി കീര്‍ത്തിചക്ര

അനന്ത്നാഗ് ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കേണല്‍ മൻപ്രീത് സിംഗ് വീരമൃത്യുവരിച്ചത്.

ന്യൂഡല്‍ഹി: 19 രാഷ്‌ട്രീയ റൈഫിള്‍സ് (ആർആർ) ബറ്റാലിയനെ നയിച്ചിരുന്ന കേണല്‍ മൻപ്രീത് സിംഗിന് മരണാനന്തര ബഹുമതിയായി കീര്‍ത്തിചക്ര. ജമ്മുകശ്‍മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കേണല്‍ മൻപ്രീത് സിംഗ് വീരമൃത്യുവരിച്ചത്.

read also: ഭാര്യയേയും പ്രായപൂർത്തിയാകാത്ത മക്കളേയും ഉപദ്രവിച്ച കേസില്‍ മദ്രസ അധ്യാപകൻ അറസ്റ്റില്‍

പഞ്ചാബിലെ ചെറിയ ഗ്രാമമായ ഭരോണ്‍ജിയാൻ സ്വദേശിയായ കേണല്‍ മൻപ്രീതിന്റെ ഭാര്യ ഹരിയാന വിദ്യാഭ്യാസ വകുപ്പിലെ ഇക്കണോമിക്‌സ് ലക്ചററായ ജഗ്മീത് ഗ്രെവാള്‍ ആണ് . ഇവർക്ക് ആറ് വയസ്സുള്ള ഒരു മകനും രണ്ട് വയസ്സുള്ള മകളുമുണ്ട്.

രാജ്യം 78-ാം സ്വാതന്ത്യ്ര ദിനം ആഘോഷിക്കുന്ന വേളയില്‍ റൈഫിള്‍മാൻ രവികുമാർ, മേജർ എം നായിഡു എന്നീ സൈനികർക്കും കീർത്തി ചക്ര നല്‍കി ആദരിക്കും.

shortlink

Post Your Comments


Back to top button